Image

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2017
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
ന്യുയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അമേരിക്കയില്‍ നടന്ന ആദ്യത്തെ ഓണാഘോഷം അനുസമരിച്ചു. മന്‍ഹാട്ടനില്‍ഒരു പള്ളിയുടെ ബേസ്മെന്റില്‍ 1969-ല്‍ നടന്ന ആ ഓണത്തില്‍ താനടക്കം കുറച്ചു പേരാണുണ്ടയിരുന്നത്. സിറിയക്ക് തണ്ണിക്കരി, പരേതനായ ജോസഫ് മാത്യൂസ് എന്നിവരായിരുന്നു അതിനു നേത്രുത്വം നല്‍കിയത്.

അതിനു ശേഷം കാലം മാറി. ഇന്നിപ്പോള്‍ ഓണം അമേരിക്കയിലെമ്പാടൂം വലിയ ആഘോഷമായി. മഹാബലിക്കു ലോകം മുഴുവന്‍ സഞ്ചരിക്കേണ്ട സ്ഥിതിയായി. മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. വിളവെടുപ്പിന്റെയും സാമ്രുദ്ധിയുടെയും പൂക്കളുടെയും പച്ചപ്പിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ആഘോഷം. ഭിന്നതകളില്‍ നിന്ന് നമ്മെ ഒന്നാക്കി കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നഉത്സവം.

അമേരിക്കയില്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ പുതു തലമുറക്കു നാം നമ്മുടെ പൈത്രുകം പകര്‍ന്നു നല്‍കുകയാണെന്നു കരുതും. പക്ഷെ ഒരു ഓണഘോഷം കൊണ്ടോ ഇന്ത്യെയെക്കുറിച്ചുള്ള പഠനം കൊണ്ടോ ഒന്നും പുതിയ തലമുറ ഇന്ത്യാക്കാരെ പോലെ ആകില്ല. ഇവിടെ ദീര്‍ഘകാലം ജീവിച്ച ശേഷംമക്കള്‍ ഇന്ത്യന്‍ സംസ്കാരം പിന്തുടരണമെന്നു ആഗ്രഹിക്കുന്നതും ശരിയല്ല. ഇവിടെ ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ ഗുണത്തോടൊപ്പം ദോഷങ്ങളും നമുക്ക് ഒഴിവാക്കാനാവില്ലെന്നതാണു വസ്തുത. ഈ ഓണം എല്ലാവര്‍ക്കും കൂടുതല്‍ വിജയങ്ങളും സമ്പത്തും ശാന്തിയും പ്രദാനം ചെയ്യട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. (പ്രസംഗം താഴെ)

ആശംസാ പ്രസംഗം ചെയ്ത ഫാ. തദ്ദേവൂസ് അരവിന്ദത്ത് ജാതി മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ കാണേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അന്ധനായ ഒരു വ്യക്തി മറ്റുള്ളവരെ സ്പര്‍ശിച്ചാല്‍ കാണുന്നത് ജതിയോ മതമോ അല്ല, വെറും മനുഷ്യനെയാണു. ഭിന്നതയൊക്കെ നാം സ്രുഷ്ടിച്ചതാണു. ഓണമാകട്ടെ ഭിന്നതക്കപ്പുറമുള്ള സാഹോദര്യമാണു ഉദ്ഘോഷിക്കുന്നത്-അദ്ധേഹം ചൂണ്ടിക്കാട്ടി.

നയാക്കിലെ ക്ലാര്‍ക്ക്സ്ടൗണ്‍ റിഫോം ചര്‍ച്ചില്‍ സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഈ സീസണിലെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന ഓണാഘോഷം.

ഓണ സദ്യക്കു ശേഷം ജോര്‍ജ് ഏബഹാമും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു നിലവിളക്കു കൊളുത്തിയതോടെ ആഘോഷത്തിനു തിരി തെളിഞ്ഞു. തുടര്‍ന്ന് മഹാബലിയുടെ എഴുന്നള്ളത്ത്. സ്റ്റീഫന്‍ നിരപ്പത്ത് മഹാബലിയായി വേഷമിട്ടു.

കോര്‍ഡിനേറ്ററ്റര്‍ സണ്ണി കല്ലൂപ്പാറ ആമുഖ പ്രസംഗം നടത്തി . അഡൈ്വസറി ബോര്‍ഡ് ചെയര്‍ തോമസ് അലക്സ് സ്വാഗതമാശംസിച്ചു.ജിജോ ആന്റണി ആയിരുന്നു എംസി.

അന്യയായ ഒരു വ്യക്തിക്കു വ്രുക്ക നല്‍കി മാത്രുകയായ രേഖാ നായരെയും അതിനു തുണയായി നിന്ന ഭര്‍ത്താവ് നിഷാന്ത് നായരെയും ചടങ്ങില്‍ ആദരിച്ചു. സംഘടനയുടെ കര്‍ഷക ശ്രീ അവര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. സണ്ണി ജെയിംസ്, വര്‍ക്കി പള്ളിത്താഴത്ത്, തോമസ് ചാക്കോ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനം നേടി. ഒന്നാം സമ്മാനത്തിനുള്ള ക്യാഷ വാര്‍ഡ് സണ്ണി ജെയിംസ് സംഘടനക്കു സംഭാവനയായി നല്‍കി. തോമസ് അലക്സ്, വിന്‍സന്റ് അക്കക്കാട്ട്, ജോസ് അക്കക്കാട്ട്, ജേക്കബ് ചൂരവടി എന്നിവരായിരുന്നു അവാര്‍ഡ് കൊര്‍ഡിനേറ്റര്‍മാര്‍.

കലാഭവന്‍ ജയന്റെ മിമിക്രിയും ചാക്യാര്‍ കൂത്തുമായിരുന്നു പ്രധാന കലാപരിപാടി. ജിയ വിന്‍സന്റ് അക്കക്കാട്ട്, തഹസിന്‍ മുഹമ്മദ്, എലെയ്നാ മാത്യു, എഡ്വിന്‍ മാത്യു, എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഗേള്‍സ് ടീമിന്റെ തിരുവാതിരക്കു പുറമെ, ഗ്രൂപ്പ് ഡാന്‍സും, നികിതാ ജോസഹ്, അലിന ജോസഫ് എന്നിവരുടെ സിംഗിള്‍ ഡാന്‍സും ഹ്രുദയഹാരിയായി. സെക്രട്ടറി സന്തോഷ് വര്‍ഗീസ് നന്ദി പറഞ്ഞു.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക