Image

എഞ്ചിനിയേഴ്‌സ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ ബ്രേക്ക്‌ഫാസ്റ്റ്‌ മീറ്റിംഗിനു ശനിയാഴ്‌ച തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 07 March, 2012
എഞ്ചിനിയേഴ്‌സ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ ബ്രേക്ക്‌ഫാസ്റ്റ്‌ മീറ്റിംഗിനു ശനിയാഴ്‌ച തുടക്കം
ടെക്‌സാസ്‌: കഴിഞ്ഞ ഒരു പതിട്ടാണ്ടിനുമേലായി നോര്‍ത്ത്‌ ടെക്‌സാസിലെ മലയാളി എഞ്ചിനിയര്‍മാരുടെ സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കുന്ന മെന്റിന്റെ ആഭിമുഖ്യത്തില്‍ എക്‌സിക്യൂട്ടീവ്‌ ബ്രേക്ക്‌ഫാസ്റ്റ്‌ മീറ്റിംഗ്‌ സീരീസിന്‌ ഈ വരുന്ന ശനിയാഴ്‌ച തുടക്കം കുറിക്കുന്നു. മാര്‍ച്ച്‌ പത്തിന്‌ അലെനിലുള്ള ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്നില്‍ വച്ച്‌ നടക്കുന്ന ഈ മീറ്റിംഗില്‍ പ്രൊജക്‌റ്റ്‌ മാനേജ്‌മന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ മുഖ്യ പ്രഭാഷണം നടത്തും.

ഇവെന്റില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ www.meant.org ല്‍ രജിസ്റ്റര്‍ ചെയ്യാം. മറ്റു വിവരങ്ങള്‍ക്കായി ഫോറം ചെയര്‍ അനൂപ്‌ വിശ്വനാഥ്‌മായി communications@meant.org എന്ന ഇമെയിലിലുടെ ബന്ധപ്പെടുക.

ഈ അവസരത്തില്‍ അംഗങ്ങള്‌ക്‌ അവരവരുടെ പ്രവര്‍ത്തനമേഖലയിലും പുതിയ സംരംഭങ്ങളിലും മാര്‍ഗനിര്‍ദേശം നല്‍കുവാനുള്ള ഫോറവും പ്രവര്‍ത്തനം ആരംഭിക്കും. എഞ്ചിനീയറിംഗ്‌ / ഐ.ടി. മേഖലയിലുള്ള നിരവധി പ്രഗല്‍ഭര്‍ നേതൃത്വം നല്‍കുന്ന ഫോറത്തില്‍ വേണു മേനോന്‍, ജോര്‍ജ്‌ ബ്രോഡി തുടങ്ങിയവര്‍ പങ്കെടുക്കും. തദവസരത്തില്‍ ഫോട്ടോഗ്രഫി, സിനിമ, സ്‌പോര്‍ട്‌സ്‌ തുടങ്ങിയ മറ്റു ക്ലബുകളുടെ പ്രവര്‍ത്തനവും ആരംഭിക്കും.

ഈ വര്‍ഷം സംഘടനക്കു നേതൃത്വം നല്‍കാനായി പ്രമോദ്‌ നായര്‍ പ്രസിഡന്റും, അര്‍ജുന്‍ രാജഗോപാല്‍ സെക്രട്ടറിയും, രഞ്‌ജിത്ത്‌ നായര്‍ ട്രെഷററും, മാധവി വെല്ലൂര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍, മനോജ്‌ രത്‌നാകരന്‍, ഷിജു എബ്രഹാം എന്നിവര്‍ ഡയറക്ടര്‍മാരും, രേസ്‌മി വികാസ്‌ പ്രസിഡന്റ്‌ എലെക്‌റ്റ്‌ ആയിട്ടുള്ള ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടര്‍മാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ വര്‌ഷം സാംസ്‌കാരികവും കര്‍മപരവുമായ മേഖലകളില്‍ എല്ലാ അംഗങ്ങളുടെയും ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുവാനാണ്‌ തീരുമാനം. പ്രമോദ്‌ നായര്‍ അറിയിച്ചതാണ്‌.
എഞ്ചിനിയേഴ്‌സ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ ബ്രേക്ക്‌ഫാസ്റ്റ്‌ മീറ്റിംഗിനു ശനിയാഴ്‌ച തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക