Image

ദിലീപിനെ കാണാന്‍ ആന്റണി പെരുമ്പാവൂര്‍ ജയിലിലെത്തി

Published on 05 September, 2017
ദിലീപിനെ കാണാന്‍ ആന്റണി പെരുമ്പാവൂര്‍ ജയിലിലെത്തി

ദിലീപിനെ കാണാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ജയിലിലെത്തി. ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞാണ് ആന്റണി പെരുമ്ബാവൂര്‍ ആലുവ സബ്ജയിലില്‍ എത്തിയത്. ഇന്ന് തന്നെ നടന്‍ ഗണേഷ് കുമാറും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട സമയമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കോടതി കുറ്റക്കാരനെന്ന് പറയുന്നത് വരെ ദിലീപിനെ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നും ഗണേഷ് പറഞ്ഞു.

സെപ്റ്റംബര്‍ ആറിന് അച്ഛന്റെ ശ്രാദ്ധ ചടങ്ങിന് നാളെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനിരിക്കെയാണ് സിനിമാതാരങ്ങള്‍ ഒന്നൊന്നായി ആലുവ സബ് ജയിലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന വ്യവസ്ഥയിലാണ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

സംവിധായകരായ രഞ്ജിത്ത്, നാദിര്‍ഷ താരങ്ങളായ ജയറാം, ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ദിലീപിനെ ജയിലില്‍ എത്തി കണ്ടിരുന്നു. വൈകിട്ട് നടന്‍ മമ്മൂട്ടിയും ദിലീപിനെ കാണാന്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക