സാല്‍മിയ: അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ചെല്ലംകോട് സ്വദേശി പറങ്കിമാംവിളവീട്ടില്‍ വിനോദ് കുമാര്‍(50) ആണ് മരണപ്പെട്ടത്.
സാല്മിയയില് ബ്ലോക്ക് 4 ല്‍ കുവൈറ്റിലെ വീട്ടില്‍ െ്രെഡവറായി കഴിഞ്ഞ 15 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടില്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ അവധിക്കു പോകാന്‍ മൂന്നുദിവസം ബാക്കിയുള്ളപ്പോഴായായിരുന്നു ഈ ദാരുണ അന്ത്യം. ഭാര്യ ഷിബയും ഏകമകള്‍ മഹിമയും നാട്ടിലാണ്. സഹോദരന്: സനല്‍. അമ്മ: ഗിരിജ. മൃതദേഹം ചൊവ്വാഴ്ച വൈകിട്ടത്തെ എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കെകഐംഎ മാഗ്നറ്റ് കൂട്ടായ്മ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍