Image

ദിലീപിന് പിന്തുണയുമായി പ്രവാസികളുടെ കൂട്ടായ്മ

Published on 07 September, 2017
ദിലീപിന് പിന്തുണയുമായി പ്രവാസികളുടെ കൂട്ടായ്മ
ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി ദുബായ് പ്രവാസികളുടെ കൂട്ടായ്മ. ‘വോയ്‌സ് ഓഫ് ഹ്യുമാനിറ്റി’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലെ അംഗങ്ങളാണ് ദിലീപിന് പിന്തുണയറിയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ദിലീപിന് വേണ്ടി സംസാരിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ദിലീപ് എന്ന നടനോടും മനുഷ്യനോടുമുള്ള സ്‌നേഹം കൊണ്ടാണെന്ന് ഇവര്‍ പറഞ്ഞു.

ഇത്രയും നാളായി ശക്തമായ തെളിവുകള്‍ പോലും സമര്‍പ്പിക്കാനാവാതെ ജാമ്യം നിഷേധിച്ചതിനെതിരെ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പ്രതികരിക്കണം, ദിലീപിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും വേണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കേസ് സിബിഐയ്ക്ക് നല്‍കണം. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.

നിരപരാധിയാണെങ്കില്‍ ഇപ്പോള്‍ ദിലീപിനോട് ചെയ്യുന്നത് ക്രൂരതയാണ്. ഇക്കാര്യത്തില്‍ സത്യം പുറത്തുകൊണ്ടു വരാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം സമര്‍പ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക