Image

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌

Published on 08 September, 2017
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌
കോഴിക്കോട്‌: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ മോദി തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ടദിനങ്ങള്‍ കാണേണ്ടിവരുമെന്ന മുന്നറിയിപ്പാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ നല്‍കുന്നത്‌.

`ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം' (ദ മര്‍ഡര്‍ ഓഫ്‌ ആന്‍ ഇന്ത്യന്‍ ജേണലിസ്റ്റ്‌) എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലൂടെയാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ വിമര്‍ശനം.
`ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മോദി ശക്തമായി അപലപിക്കുകയും ഹിന്ദുത്വവാദികളെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ തള്ളിപ്പറയുകയും ചെയ്‌തില്ലെങ്കില്‍ വിമര്‍ശകര്‍ക്ക്‌ പ്രതികാരം ഭയന്ന്‌ ജീവിക്കേണ്ടിവരികയും ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ടനാളുകള്‍ കാണുകയും ചെയ്യും.' എന്ന മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ്‌ എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്‌.

ഇന്ത്യയില്‍ ആള്‍ക്കൂട്ട ഭരണം നടപ്പിലാക്കാന്‍ അനുകൂലമായ അന്തരീക്ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിനല്‍കിയിരിക്കുകയാണെന്ന വിമര്‍ശനവും എഡിറ്റോറിയല്‍ മുന്നോട്ടുവെക്കുന്നു. '

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക