Image

പ്രധാനമന്ത്രിക്ക്‌ നന്ദി അറിയിച്ച്‌ ഫാദര്‍ ടോം ഉഴുന്നാലില്‍

Published on 13 September, 2017
പ്രധാനമന്ത്രിക്ക്‌ നന്ദി അറിയിച്ച്‌ ഫാദര്‍ ടോം ഉഴുന്നാലില്‍


ഭീകരരുടെ തടവില്‍ നിന്നും മോചിതനായതില്‍ പ്രധാനമന്ത്രിക്ക്‌ നന്ദി അറിയിച്ച്‌ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍. മോചനത്തിനായി പ്രവര്‍ത്തിച്ചതിന്‌ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഫാ. ടോം നന്ദി അറിയിച്ചു. വത്തിക്കാനിലുള്ള ഫാദര്‍ ടോം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിക്കവേയാണ്‌ നന്ദി അറിയിച്ചത്‌.

 മോചനത്തിന്‌ നടപടിയെടുത്ത ഒമാനും യെമനും നന്ദി സുഷമ പറഞ്ഞു. ട്വീറ്റിലൂടെയാണ്‌ സുഷമ സ്വരാജ്‌ ഇക്കാര്യം അറിയിച്ചത്‌.
തന്റെ മോചനവുമായി സഹായിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും തന്റെ മോചനത്തിനായി പ്രാര്‍ഥിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ടോം ഉഴുന്നാലില്‍ നന്ദി പറഞ്ഞുവെന്ന്‌ സുഷമ സ്വരാജ്‌ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക