Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഫ്‌ളവേഴ്‌സ് ചാനലില്‍

Published on 14 September, 2017
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഫ്‌ളവേഴ്‌സ് ചാനലില്‍
ഫിലാഡല്‍ഫിയ: ഇതര സാമൂഹ്യ-സാംസ്കാരിക-സാമൂദായിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം സെപ്റ്റംബര്‍ മൂന്നാംതീയതി ഞായറാഴ്ച സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തിയ വമ്പിച്ച ഓണാഘോഷത്തിന്റെ പ്രസ്കത ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം ഫ്‌ളവേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു.

ആത്യാധുനിക സാങ്കേതിക മികവുകൊണ്ടും പുതുമ നിറഞ്ഞ അവതരണശൈലി കൊണ്ടും മലയാളികളുടെ സ്വീകരണ മുറിയില്‍ ഇതിനോടകം തന്നെ ഇടംനേടിയ ഫ്‌ളവേഴ്‌സ് ടിവിയിലെ 'അമേരിക്കന്‍ ഡ്രീംസ്' എന്ന വാര്‍ത്താ പ്രക്ഷേപണത്തിലൂടെ സെപ്റ്റംബര്‍ 15-നു വെള്ളിയാഴ്ച രാത്രി 11 0ന് (ഇ.എസ്.ടി), 16-ന് ശനിയാഴ്ച രാവിലെ 8.30 (ഐ.എസ്.ടി), 9.30 (ഇ.എസ്.ടി) എന്നീ സമയത്താണ് സംപ്രേഷണം ചെയ്യുകയെന്ന് ജീമോന്‍ ജോര്‍ജ് (റീജണല്‍ മാനേജര്‍), റോജിഷ് സാമുവേല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക