Image

എഐസിസി സെക്രട്ടറി ഖമര്‍ ഉല്‍ ഇസ്ലാം അന്തരിച്ചു

Published on 18 September, 2017
എഐസിസി സെക്രട്ടറി ഖമര്‍ ഉല്‍ ഇസ്ലാം അന്തരിച്ചു

ന്യൂഡല്‍ഹി : കേരളത്തിന്റെ ചുമതയുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറി ഖമര്‍ ഉല്‍ ഇസ്ലാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. ഖമര്‍ ഉല്‍ ഇസ്ലാമിന്റെ ആകസ്‌മികമായ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം.ഹസന്‍ അനുശോചിച്ചു. 

ദീര്‍ഘകാലം കര്‍ണ്ണാടക നിയമസഭാംഗവും മന്ത്രിമായിരുന്ന ഖമര്‍ ഉല്‍ ഇസ്ലാം മികച്ച ഭരണാധികാരിയായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍വേണ്ടി അദ്ദേഹം ശക്തമായ ശബ്ദിക്കുകയും ചെയ്‌തിരുന്നു. ഖമര്‍ ഉല്‍ ഇസ്ലാമിന്റെ നിര്യാണം കര്‍ണ്ണാടക സംസ്ഥാനത്തിനും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും കനത്ത നഷ്‌ടമാണ്‌ ഉണ്ടായിക്കിയിരിക്കുന്നതെന്ന്‌ ഹസ്സന്‍ പറഞ്ഞു


എ.ഐ.സി.സി സെക്രട്ടിയായ ശേഷം കഴിഞ്ഞമാസം കേരളത്തിലെത്തിയ അദ്ദേഹം ഇന്ദിരാഭവന്‍ സന്ദര്‍ശിക്കുകയും കെ.പി.സി.സി. ഭാരവാഹികള്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുകയും സംഘടനാ കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നുവെന്നും എംഎം ഹസ്സന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക