Image

ഇനി നീലയും വെള്ളയും; അബുദാബി പോലീസ് സന്പൂര്‍ണ നിറമാറ്റത്തില്‍

Published on 18 September, 2017
ഇനി നീലയും വെള്ളയും; അബുദാബി പോലീസ് സന്പൂര്‍ണ നിറമാറ്റത്തില്‍
  
 
അബുദാബി : പോലീസ് സേനയുടെ അടിമുടി നിറമാറ്റത്തിനി തുടക്കം കുറിച്ച് അബുദാബി പോലീസിന്റെ പട്രോളിംഗ് വാഹനങ്ങളുടെ നിറം നീലയും വെള്ളയുമായി മാറുന്നു. വര്‍ഷങ്ങളായി തുടരുന്ന ചുവപ്പും വെള്ളയും നിറങ്ങളാണ് ഒഴിവാക്കപ്പെടുന്നത്. പുതിയ നിറത്തിലുള്ള പോലീസ് വാഹനങ്ങള്‍ അബുദാബിയിലെ നഗരവീഥികളില്‍ ഇന്നലെ മുതല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 

നവംബര്‍ ആദ്യത്തോടെ പോലീസിന്റെ മുഴുവന്‍ വാഹനങ്ങള്‍ക്കും നീല, വെള്ള നിറങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടോപ്പോം പോലീസ് സേനയുടെ നിലവിലുള്ള യൂണിഫോമിന്റെ നിറങ്ങളും മാറ്റുമെന്ന് കമാന്‍ഡര്‍ ഇന്‍ ചാര്‍ജ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി സൂചിപ്പിച്ചു. രാജ്യത്തിന്റെ പാരമ്പര്യവും സാംസ്‌കാരികവുമായ അംശങ്ങളെ കൂട്ടിയിണക്കുന്ന നിറങ്ങളിലും , ശൈലിയിലുമാകും പുതിയ യൂണിഫോമെന്നു അല്‍ റുമൈതി അറിയിച്ചു. അടുത്ത നവംബര്‍ മാസത്തോടെ അബുദാബി പോലീസിന്റെ മുഖച്ഛായ സന്പൂര്‍ണ്ണമായി പരിഷ്‌കരിക്കാനാണ് നീക്കം.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക