Image

ജാമ്യം തേടി ദിലീപ്‌ വീണ്ടും ഹൈക്കോടതിയില്‍

Published on 19 September, 2017
ജാമ്യം തേടി ദിലീപ്‌ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്‌ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി ഇന്ന്‌ ഉച്ചയ്‌ക്ക്‌ 1.45ന്‌ പരിഗണിക്കും. ജസ്റ്റിസ്‌ സുനില്‍ തോമസിന്റെ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌.

താന്‍ അറസ്റ്റിലായ 60 ദിനങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന്‌ അര്‍ഹതയുണ്ടെന്ന്‌ ദിലീപ്‌ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. നടിയുടെ അശ്‌ളീല ചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ്‌ പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്നും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്‌ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന്‌ അര്‍ഹനാണെന്നും നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ദിലീപ്‌ പറയുന്നു.

ദിലീപ്‌ അറസ്റ്റിലായതിന്‌ ശേഷമുള്ള അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്‌. കഴിഞ്ഞ ദിവസം അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിക്കുന്നത്‌. നേരത്തെ രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പാണ്‌ ജാമ്യാപേക്ഷ തള്ളാന്‍ കാരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക