Image

കാര്‍ഡിഫ്, സ്വാന്‍സി ക്‌നാനായ ഇടവകയില്‍ വിബിഎസ് ക്ലാസുകള്‍

Published on 19 September, 2017
കാര്‍ഡിഫ്, സ്വാന്‍സി ക്‌നാനായ ഇടവകയില്‍ വിബിഎസ് ക്ലാസുകള്‍
  കാര്‍ഡിഫ്: സെന്റ് ജോണ്‍സ് ക്‌നാനായ യാക്കോബായ ഇടവകയില്‍ സെപ്റ്റംബര്‍ 23, 24 ശനി, ഞായര്‍ ദിവസങ്ങളില്‍ വിബിഎസ് ക്ലാസുകള്‍ നടത്തുന്നു. ശനിയാഴ്ച രാവിലെ 9.30ന് ക്ലാസുകള്‍ ആരംഭിച്ചു വൈകുന്നേരം അഞ്ചിനു അവസാനിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ക്ലാസുകള്‍ ആരംഭിച്ചു വൈകുന്നേരം ആറിന് റാലിയോടെ ക്ലാസുകള്‍ പരിവസാനിക്കും.

ക്രിസ്തീയ ഗാനങ്ങള്‍, ബൈബിള്‍ കഥകള്‍ എന്നിവ പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ കുട്ടികള്‍ക്ക് ക്ലാസുകളെടുക്കും. ഇടവകയില്‍ ആദ്യമായി നടത്തുന്ന വിബിഎസ് ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികളും സംബന്ധിക്കണമെന്ന് ഫാ. സജി ഏബ്രഹാം അറിയിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്:
ഏബ്രഹാം ചെറിയാന്‍: 07735610045
ജിജി ജോസഫ് 07828440172

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക