Image

മലയോര ഹൈവെ 2019 ലും തീരദേശ ഹൈവെ 2020ലും പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

Published on 21 September, 2017
മലയോര ഹൈവെ 2019 ലും തീരദേശ ഹൈവെ 2020ലും പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി


തിരുവനന്തപുരം: മലയോര ഹൈവെ 2019ലും തീരദേശ ഹൈവെ 2020ലും പൂര്‍ത്തിയാക്കണമെന്ന്‌ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന യോഗം രണ്ട്‌ ഹൈവെകളുടെയും പുരോഗതി വിലയിരുത്തി. കാസര്‍കോട്‌ നന്ദാരപ്പടവു മുതല്‍ പാറശ്ശാല വരെ 1251 കിലോമീറ്ററിലാണ്‌ മലയോര ഹൈവെ പണിയുന്നത്‌.

പദ്ധതിക്കാവശ്യമായി വരുന്ന 3500 കോടി രൂപ കിഫ്‌ബിയില്‍നിന്ന്‌ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്‌. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവെ കടന്നുപോകും. ആദ്യഘട്ടമായി 13 ജില്ലകളില്‍ 25 റീച്ചുകളിലെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. 

പദ്ധതി രണ്ടുവര്‍ഷംകൊണ്ട്‌ പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ പദ്ധതി നടപ്പാക്കുന്നതിന്‌ റോഡ്‌ ഫണ്ട്‌ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. തീരദേശ ഹൈവെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ വരെ 623 കിലോമീറ്ററിലാണ്‌ പണിയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക