Image

'തോമസ്‌ ചാണ്ടി തുടരണോയെന്ന്‌ മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്ന്‌ വി.എസ്‌

Published on 23 September, 2017
'തോമസ്‌ ചാണ്ടി തുടരണോയെന്ന്‌ മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്ന്‌  വി.എസ്‌


കൊച്ചി: അഴിമതി ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദന്‍. അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത്‌ ചിലര്‍ക്ക്‌ ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ്‌ തോമസ്‌ ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്നുമായിരുന്നു വി.എസിന്റെ പ്രതികരണം.

തോമസ്‌ ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത്‌ തുടരുമോ എന്ന ചോദ്യത്തിന്‌ അത്‌ മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയായിരുന്നു വി.എസിന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക