Image

കൊതുകുകളെ തുരത്തണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി; തങ്ങള്‍ ദൈവങ്ങളല്ലെന്ന്‌ സുപ്രീംകോടതി

Published on 23 September, 2017
കൊതുകുകളെ  തുരത്തണമെന്നാവശ്യപ്പെട്ട്‌  ഹര്‍ജി; തങ്ങള്‍ ദൈവങ്ങളല്ലെന്ന്‌ സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്നും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ അസാധാരണ ഹര്‍ജി. ഇക്കാര്യത്തില്‍ ദൈവത്തിന്‌ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന്‌ സുപ്രീം കോടതിയുടെ മറുപടി.

'ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന്‌ മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട്‌ ആവശ്യപ്പെടരുത്‌' എന്നായിരുന്നു കോടതിയുടെ പ്രതികരണം.

 ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 725,5000 പേര്‍ കൊതുകുകള്‍ കാരണം കൊല്ലപ്പെടുന്നുവെന്ന്‌ ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടണമെന്നുംആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക