Image

'തടവുകാരുടെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞു; ഹരിശ്രീ അശോകന്‍

Published on 23 September, 2017
'തടവുകാരുടെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ താന്‍  പൊട്ടിക്കരഞ്ഞു; ഹരിശ്രീ അശോകന്‍


ദിലീപിനെ തടവുകാരുടെ വേഷത്തില്‍ കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞുവെന്ന്‌ നടന്‍ ഹരിശ്രീ അശോകന്‍. എന്നെ കണ്ടപ്പോള്‍ അവനും വിതുമ്പി. ദിലീപ്‌ തെറ്റ്‌ ചെയ്‌തിട്ടില്ല എന്നാണ്‌ തന്റെ മനസ്സ്‌ പറയുന്നത്‌. 

തെറ്റ്‌ ചെയ്‌തെന്ന്‌ കോടതി കണ്ടെത്തും മുമ്പ്‌ മാധ്യമങ്ങളും ജനങ്ങളും അവനെ വിചാരണ ചെയ്യരുതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. റിയാദില്‍ കെഎംസിസി സംഘടിപ്പിക്കുന്ന ഫുട്‌ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹരിശ്രീ അശോകന്‍.


റണ്‍വേ സിനിമയിലാണ്‌ ദിലീപിനെ ഞാന്‍ ആദ്യമായി ജയില്‍പുളളിയുടെ വേഷത്തില്‍ കാണുന്നത്‌. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെ കാണേണ്ടി വന്നത്‌ എനിക്ക്‌ സഹിക്കാനായില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താടാ ദിലീപേ ഇത്‌ എന്ന്‌ ഞാന്‍ ചോദിച്ചു. എനിക്കൊന്നും അറിയില്ല അശോകേട്ടാ എന്നവന്‍ മറുപടി പറഞ്ഞു. നീ തെറ്റ്‌ ചെയ്‌തിട്ടില്ലെങ്കില്‍ നീ ദൈവത്തോട്‌ പ്രാര്‍ഥിക്കുക. ഞാനും കുടുംബവും നിനക്കായി പ്രാര്‍ത്ഥിക്കും എന്നാശ്വസിപ്പിച്ചു. അനുവദിച്ച്‌ കിട്ടിയ പതിനഞ്ച്‌ മിനിറ്റ്‌ കണ്ണുകള്‍ നിറച്ച്‌ പരസ്‌പരം നോക്കി നിന്നു. ദിലീപിനെ ജയിലില്‍ പോയി കാണുന്നതിന്‌ എനിക്കാരെയും പേടിയില്ല. നിയമം ലംഘിച്ചല്ല, നിയമപരമായി കാണാനുള്ള അനുമതി തേടിയാണ്‌ സന്ദര്‍ശനം നടത്തുന്നത്‌. പൊതു സമൂഹവും മറ്റുള്ളവരും എന്ത്‌ കരുതും എന്നത്‌ ഇക്കാര്യത്തില്‍ പ്രശ്‌നമല്ല. അവസരം ഒത്തു വന്നാല്‍ ഇനിയും സന്ദര്‍ശനം നടത്തും.
ഹരിശ്രീ അശോകന്‍



പറശ്ശിനിക്കടവില്‍ തൊഴാന്‍ പോയപ്പോള്‍ പ്രായം ചെന്ന അമ്മമാര്‍ വന്ന്‌ തന്നോട്‌ ചോദിച്ചു, ഞങ്ങളുടെ ദിലീപ്‌ എന്നാണ്‌ പുറത്ത്‌ വരിക. ദിലീപിനെ സ്‌നേഹിക്കുന്നവര്‍ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നതിനുള്ള തെളിവല്ലേ ഇത്‌ എന്നും ഹരിശ്രീ അശോകന്‍ ചോദിച്ചു.  
Join WhatsApp News
vayanakaran 2017-09-23 13:05:09
monai Harsree Asoka,  Why so much sympathy for Dileep in th jail? There are thousands of innocent people in the jail. Why there is no sympathy or consideration for such innocent people. In jail and in media and every where Dileep is getting special and royal consideration. That you must understand. Dileep also must be treated just like other prisoners. Dileep also must eat Gothampunda, he also must wear jail dress. No special mercey for such people. A bengladeshi coolie prisoner and dileep are equal to me and to the god.  Why p c George wasting tAXPAYERS MONEY FOR DILEEP?  he must stand for the court and law system. I do not support pc George for thgis issue. Formerly I was a supporter of p c George. now no more.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക