Image

'ദിലീപിനെ കുടുക്കിയത്‌ അഹങ്കാരിയായ യുവനടന്‍; ശ്രീകുമാര്‍ മേനോന്‍ ആട്‌, മാഞ്ചിയം കേസിലെ പ്രതി'; പി.സി ജോര്‍ജ്‌

Published on 23 September, 2017
'ദിലീപിനെ കുടുക്കിയത്‌  അഹങ്കാരിയായ യുവനടന്‍; ശ്രീകുമാര്‍ മേനോന്‍ ആട്‌, മാഞ്ചിയം കേസിലെ പ്രതി'; പി.സി ജോര്‍ജ്‌

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച്‌ പി.സി ജോര്‍ജ്‌ എംഎല്‍എ. ദിലീപിനെ കേസില്‍ കുടുക്കിയത്‌ സിനിമാ കുടുംബത്തില്‍ നിന്നുളള അഹങ്കാരിയായ യുവ നടനാണെന്ന്‌  പറഞ്ഞ പി.സി ജോര്‍ജ്‌ അതേസമയം ഈ നടന്റെ പേര്‌ പറയാന്‍  തയ്യാറായില്ല. മംഗളം ടെലിവിഷന്റെ ഹോട്ട്‌ സീറ്റ്‌ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്‌. ഫഹദ്‌ അല്ലെന്ന്‌ പറഞ്ഞ അദ്ദേഹം പൃഥിരാജ്‌ ആണോ എന്ന ചോദ്യത്തിന്‌ ചിരിച്ചൊഴിയുകയും ചെയ്‌തു.

നടന്റെ പേര്‌ പറയാത്തത്‌ കേസ്‌ ഭയന്നാണോ എന്ന ചോദ്യത്തിന്‌ അല്ലെന്നും ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന്‌ വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോര്‍ജ്‌ ആരോപിക്കുന്നു. ദിലീപിന്‌ മുന്നില്‍ ഈ നടന്‍ ഒന്നുമല്ലാ. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആട്‌മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയായിരുന്നുവെന്നും കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെയെന്നും ദിലീപിന്റെ കുടുംബം കലക്കിയത്‌ ശ്രീകുമാന്‍ മേനോന്‍ ആണെന്നും പറഞ്ഞു. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ്‌ കൊടുക്കട്ടെ. കേസ്‌ കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു.' 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക