Image

21കാരിയെ പീഡിപ്പിച്ചു: രാജസ്ഥാനിലെ ഫലാരി ബാബ അറസ്റ്റില്‍

Published on 23 September, 2017
21കാരിയെ പീഡിപ്പിച്ചു:  രാജസ്ഥാനിലെ ഫലാരി ബാബ അറസ്റ്റില്‍

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത്‌ റാം റഹീമിന്റെ പിന്നാലെ രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഫലാരി ബാബയും. ആശ്രമത്തില്‍ വച്ച്‌ 21 കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഫലാരി ബാബയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അറസ്റ്റ്‌ സൂചന ലഭിച്ച ഫലാരിയെ ഈ ആഴ്‌ച്ച ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വൈദ്യ പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ ആശുപത്രിയില്‍ അഡ്‌മിറ്റായിരുന്ന ഫലാരിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുന്നത്‌. 70 കാരനായ ഫലാരിയ്‌ക്ക്‌ ഉന്നത രാഷ്ട്രീയ നേതാക്കളുമായും സെലിബ്രിറ്റികളുമായും അടുത്ത ബന്ധമുണ്ട്‌.

ഫലാരിയുടെ ഭക്തകുടുംബത്തിലെ യുവതിയെ ആഗ്‌സ്‌ത്‌ 7ന്‌ ആശ്രമത്തില്‍വെച്ച്‌  രാത്രി മുറിയില്‍ വിളിച്ചുവരുത്തിലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ യുവതി പൊലീസിന്‌ മൊഴി നല്‍കി 
Join WhatsApp News
vayanakkaran 2017-09-23 13:09:13
Arrest and boycott all these fake swameys, mullas, bishops regardless of religion. This pujaris are waste and op parasites. Do not call any priests to inaugurate our secular association functions. Malayalee association should not call any priests from any denominations as our chief guests.  
Johny 2017-09-23 19:01:32
രണ്ടു മാസം മുൻപ് ഇവിടുന്നൊരു  ഒരു മലയാളി ബിഷപ്പ് രായ്ക്കുരാമാനം നാട്ടിൽ പോയി. ചെറിയ ഒരു പീഡന ശ്രമം ആയതുകൊണ്ട് സഭയും കുഞ്ഞാടുകളും അത് ഒതുക്കി. പോരാത്തതിന് ഈയിടെ നാട്ടിൽ അദ്ദേഹത്തിന് പ്രൊമോഷൻ ഓട് കൂടി പുതിയ സ്ഥാനവും കൊടുത്തു. മെത്രാന്റെ പേരും സഭയും പറഞ്ഞാൽ ഈ മലയാളി പ്രസിദ്ധീകരിക്കില്ല. ഇതാണ് ഭൂരിപക്ഷം മലയാള ക്രിസ്ത്യാനിയുടെയും മനോഭാവം. അതുകൊണ്ടു വായനക്കാരാ ഞങ്ങൾക്ക് അച്ഛനും തിരുമേനിയും ഇല്ലാതെ എന്ത് ആഹോഷം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക