Image

ഇന്ത്യ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

Published on 23 September, 2017
ഇന്ത്യ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം
 
 
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം നടത്തിയ ഓണാഘോഷങ്ങള്‍ക്ക് അല്‍ഫലാജ് ഹോട്ടലില്‍ നടന്ന ഓണസദ്യയോടെ ഉജ്ജ്വല സമാപനം. 

മൂന്നു ദിവസമായി നടന്ന പരിപാടികള്‍ വ്യാഴാഴ്ച ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീഷ് നന്പ്യാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ സംബന്ധിച്ചു. 

വെള്ളിയാഴ്ച സോഷ്യല്‍ ക്ലബിന്റെ ചെയര്‍മാനായി 35 വര്‍ഷം പിന്നിടുന്ന ഡോ.സതീഷ് നന്പ്യാരെ കണ്‍വീനര്‍ ടി. ഭാസ്‌കരന്‍ ആദരിച്ചു. ചടങ്ങില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ക്ലബ് അംഗങ്ങളെയും ആദരിച്ചു. 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിജയ മുദ്രകള്‍ സമ്മാനിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. 

ഓണസദ്യയില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തു. ഓണ സദ്യയിലും നേരത്തെ മസ്‌കറ്റിലെ വിവിധ കന്പനികളില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്കുവേണ്ടി നടത്തിയ സദ്യയിലും ഇന്ത്യന്‍ സ്ഥാനപതി പങ്കെടുത്തു. വൈകിട്ട് സത്യന്‍ അന്തിക്കാട് ക്ലബ് അംഗങ്ങളുമായി സംവദിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും കണ്‍വീനര്‍ ടി.ഭാസ്‌കരന്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക