Image

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2017
ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
ചിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ 1 (ശനി, ഞായര്‍) തീയതികളില്‍ റവ.ഫാ. ലിജു പോള്‍ പൂക്കുന്നേല്‍, റവ.ഫാ. ഷാര്‍ബല്‍ (സെന്റ് അപ്രേം സിറിയക് ചര്‍ച്ച് ചിക്കാഗോ), റവ.ഫാ. മാത്യു വര്‍ഗീസ് കരിത്തലയ്ക്കല്‍, റവ.ഫാ. തോമസ് നെടിയവിള എന്നീ വൈദീകരുടെ കാര്‍മികത്വത്തിലും, സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീകരുടെ സഹകരണത്തിലും കൊണ്ടാടുന്നു.

സെപ്റ്റംബര്‍ 24-നു ഞായറാഴ്ച ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റ് നടക്കും. സെപ്റ്റംബര്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു സുവിശേഷ യോഗം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

ഒക്‌ടോബര്‍ ഒന്നാംതീയതി ഞായറാഴ്ച രാവിലെ 9.30-നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും തുടര്‍ന്നു റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വിശ്വാസികള്‍ ഏവരും പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി റവ.ഫാ. ലിജു പോള്‍ പൂക്കുന്നേല്‍ അറിയിക്കുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ബാബു വെട്ടിക്കാട്ടും കുടുംബവും, റെജിമോന്‍ ജേക്കബും കുടുംബവുമാണ്.
ഷെവലിയാര്‍ ജയ്‌മോന്‍ സ്കറിയ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക