Image

സി എസ് ഐ ത്രിദിന കണ്‍വന്‍ഷന്‍ സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍

Published on 24 September, 2017
സി എസ് ഐ ത്രിദിന കണ്‍വന്‍ഷന്‍ സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍
സി എസ് ഐ മലയാളം ഇടവകയുടെ നേതൃത്വത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍ ന്യൂ യോര്‍ക്കിലെ സീഫോര്‍ഡിലുള്ള സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ ( 3833 ജെറുസലേം അവന്യൂ , സീഫോര്‍ഡ്, ന്യൂ യോര്‍ക്ക് 11783 ) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. 

 ഡോ . വിനോ ജോണ്‍ ഡാനിയേലാണ് കണ്‍വന്‍ഷന്‍ പ്രാസംഗികന്‍. സെപ്തംബര്‍ 29 നു വെള്ളിയാഴ്ച വൈകിട്ട് 7 നും, ശനിയാഴ്ച വൈകിട്ട് 6:30 നും കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതാണ്. ഞായറാഴ്ച ആരാധനയെത്തുടര്‍ന്നു 2 മണിക്ക് ചേരുന്ന യോഗത്തോടുകൂടെ കണ്‍വന്‍ഷന്‍ സമാപിക്കും.

 യുവജനങ്ങള്‍ക്കായുള്ള സെഷന്‍ സെപ്തംബര്‍ 30 നു ശനിയാഴ്ച 4 മുതല്‍ 6 വരെ ഉണ്ടായിരിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഇടവക വികാരി റവ. റോബിന്‍ ഐപ്പ് മാത്യു (516)342-9879 ; കണ്‍വീനര്‍, തോമസ് റ്റി ഉമ്മന്‍ (631)796-0064; ജോ. കണ്‍വീനര്‍, കോരുതു കിണറ്റുകര (631)462-6783 എന്നിവരുമായി ബന്ധപ്പെടുക.
സി എസ് ഐ ത്രിദിന കണ്‍വന്‍ഷന്‍ സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക