Image

ടാക്‌സി ഡ്രൈവറെ യുവതികള്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്‌ ഡിജിപി

Published on 24 September, 2017
ടാക്‌സി ഡ്രൈവറെ യുവതികള്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്‌ ഡിജിപി

തിരുവനന്തപുരം: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന്‌ മര്‍ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശം നല്‍കി. കൊച്ചി സിറ്റി പോലീസ്‌ കമ്മീണര്‍ക്കാണ്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്‌. യുവതികള്‍ക്കെതിരേ ദുര്‍ബല വകുപ്പ്‌ മാത്രം ചേര്‍ത്തതിനെ കുറിച്ചും അന്വേഷിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയ പോലീസ്‌ നടപടിയെ കുറിച്ചും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്‌. കഴിഞ്ഞ ബുധനാഴ്‌ച വൈറ്റിലയിലാണ്‌ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മൂന്ന്‌ സ്‌ത്രീകള്‍ ചേര്‍ന്ന്‌ മര്‍ദിച്ചത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക