Image

ആ സീന്‍ കഴിഞ്ഞപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും ആയില്ല; മഹേഷ് ബാബു

Published on 24 September, 2017
ആ സീന്‍ കഴിഞ്ഞപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും ആയില്ല; മഹേഷ് ബാബു

മഹേഷ് ബാബുഎ ആര്‍ മുരുഗദോസ് ചിത്രം സ്‌പൈഡറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സെപ്റ്റംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും. മുരുഗദോസ് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ വളരെ പ്രത്യേകതയുള്ളതാണ്. സ്‌പൈഡറിലും അതിന് മാറ്റമില്ല. സ്‌പൈഡറിലെ അനുഭവം പറയുകയാണ് മഹേഷ് ബാബു.

“വലിയൊരു സെറ്റിലാണ് സ്‌പൈഡറിന്റെ അവസാനരംഗം ഷൂട്ട് ചെയ്തത്. 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഷോട്ടില്‍ ഉണ്ടായിരുന്നത്. ഒരു വലിയ കെട്ടിടം തകര്‍ന്ന് വീഴുന്നതാണ് രംഗം. ഒന്നിന് പുറകേ ഒന്നായാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സെറ്റില്‍ മുഴുഴന്‍ സമയവും ഞാന്‍ വേണമായിരുന്നു. തുടര്‍ച്ചതയായ എല്ലാ ഷോട്ടുകളിളും അഭിനയിക്കേണ്ടി വന്നതിനാല്‍ ഞാന്‍ ആകെ ക്ഷീണിച്ച് പോയി. അതിനാല്‍ ചിത്രീകരണത്തിനുശേഷം ഒരാഴ്ച എനിക്ക് എഴുന്നേല്‍ക്കാനാവത്തവിധം ഞാന്‍ തളര്‍ന്നിരുന്നു”മഹേഷ് ബാബു പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക