Image

സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം വരിക്കോലി പള്ളി അടച്ചു

Published on 24 September, 2017
സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം വരിക്കോലി പള്ളി അടച്ചു
വരിക്കോലി: യാക്കോബായ -ഓര്‍ത്തഡോക്സ് സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം വരിക്കോലി പള്ളി അടച്ചു. ആര്‍ഡിഒ എത്തിയാണ് പള്ളി താല്‍ക്കാലികമായി പള്ളി പൂട്ടിയത്. നേരത്തെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചിരുന്ന കാതോലിക്കാ ബാവയെ പുറത്തെത്തിച്ചിരുന്നു. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടെ പോലീസ് സുരക്ഷയിലാണ് കാതോലിക്കാ ബാവയെ പുറത്തെത്തിച്ചത്. രാവിലെ കുര്‍ബാന അര്‍പ്പിച്ച് പുറത്തേക്കിറങ്ങവേയാണ് കാതോലിക്കാബാവയെ തടഞ്ഞുവെച്ചത്. 

നിലവിലെ സുപ്രീം കോടതി വിധിപ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുവദിക്കപ്പെട്ട പള്ളികളിലൊന്നാണ് വരിക്കോലി പള്ളി. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പള്ളിയിലെ അന്തോഖ്യ സിംഹാസനത്തിന്റെ ചിഹ്നം പെയിന്റടിച്ച് മറച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. 

രാവിലെ മുതല്‍ നിലനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് വൈകീട്ടോടെയാണ് അയവുവന്നത്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് ആര്‍ഡിഒ പള്ളി താല്‍ക്കാലികമായി പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.
അതേസമയം തങ്ങള്‍ കാതോലിക്കാ ബാവയെ തടഞ്ഞുവെച്ചുവെന്ന ആരോപണം യാക്കോബായ വിഭാഗം തള്ളിക്കളഞ്ഞു. 

തങ്ങള്‍ ആരെയും തടഞ്ഞുവെച്ചില്ലെന്നും പുറത്തേക്ക് പോകാന്‍ സൗകര്യം ഒരുക്കിയിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ കാതോലിക്കാ ബാവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരും പോലീസും പരാജയപ്പെട്ടുവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് പ്രശ്നം വഷളാകാന്‍ കാരണമെന്നാണ് അവര്‍ ആരോപിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളി പൂട്ടി സീല്‍ ചെയ്ത് താക്കോലുമായി ആര്‍ഡിഒ മടങ്ങി.  (Mathrubhumi)
Join WhatsApp News
GEORGE V 2017-09-24 20:45:47
പഴയ നിയമത്തിലെ രക്തദാഹിയായ ദൈവം പറഞ്ഞത് മറന്നേക്കൂ, തന്നെ പോലെ തൻ അയൽക്കാരനെയും സ്നേഹിക്കുക എന്ന മഹത്തായ സന്ദേശം പലസ്തീൻ ജനതയോട് ഉറക്കെ പറഞ്ഞ ആ നസ്രായന്റെ അനുയായികൾ തെരുവിൽ തല്ലുന്നു. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്നവന്റെ സുവിശേഷം അറിയിക്കാൻ ഇരുപത് മീറ്റർ കളർ കുപ്പായവും മത്തങ്ങാ തൊപ്പിയും ഗോത്ര മൂപ്പന്റെ പോലുള്ള വടിയും പിടിച്ചു ബെൻസ് എസ് ക്ലാസ് വണ്ടിയിൽ എഴുന്നള്ളി നടക്കുന്നു ഒരു നാടിൻറെ സമാധാനം കെടുത്താൻ. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരെ ഇവർ അവരുടെ അടിമകൾ ആക്കി വച്ചിരിക്കുന്നു.  രാജ്യത്തിൻറെ നിയമവും നീതിന്യായ വ്യവസ്ഥയും ഇവർക്കൊക്കെ വെറും പുല്ലു വില. തലച്ചോർ ഇവറ്റകൾക്ക് പണയം വച്ച ഇവർ ഓമനപ്പേരിൽ വിളിക്കുന്ന ആടുകൾ. ഈ കൊരങ്ങന്മാരെ കൊണ്ട് ചൂട് ചോറ് വാരിച്ചു രസിക്കുന്നു ഈ കുര്ബാനത്തൊഴിലാളികൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക