Image

അന്നമ്മ കെ. മാത്യു (82) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Published on 26 September, 2017
അന്നമ്മ കെ. മാത്യു (82) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
ഇസ്ലിന്‍, ന്യു ജെഴ്‌സി: തുമ്പമണ്‍ മണ്ണില്‍ ചാക്കോ മാത്യുവിന്റെ ഭാര്യ അന്നമ്മ കെ. മാത്യു (82) ന്യു ജെഴ്‌സിയില്‍ നിര്യാതയായി. കോട്ടയം കളപ്പുരക്കല്‍ കെ. മത്തായിയുടെയും മേരി മാത്യുവിന്റെയും പുത്രിയാണ്.

എഴുപതുകളില്‍ മാര്‍ത്തോമ്മാ സര്‍വീസ് ന്യു ജെഴ്‌സിയില്‍ ആരംഭിക്കുന്നതിനു സജീവമായി പ്രവര്‍ത്തിച്ചവരിലൊരാളാണ്. സഭാംഗങ്ങളായി ഉണ്ടായിരുന്നവരെയെല്ലാം സംഘടിപ്പിച്ച് ആദ്യത്തെ സര്‍വീസ് നടത്തിയത് ന്യുവാര്‍ക്കിലെ ഗുഡ്വില്‍ സ്റ്റോര്‍ ഓഡിറ്റോറിയത്തിലായിരുന്നുവെന്നു പഴയകാല സുഹ്രുത്തുക്കള്‍ ഓര്‍ക്കുന്നു. ചാക്കൊ മാത്യുവും അന്നമ്മയുമായിരുന്നു മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചത്.

ചങ്ങനാശേരി എസ്.ബി. കോളജില്‍ നിന്നു ബിരുദവും വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നു നഴ്‌സിംഗും പാസായ അവര്‍ വെല്ലുരില്‍ ആര്‍.എന്‍. ആയാണു പ്രവര്‍ത്തനം ആരംഭിച്ചത്. ഓപ്പറെറ്റിംഗ് റൂം നഴ്‌സ് ആയി വിദഗ്ദ പരിശീലനത്തിനു ആശുപത്രി അവരെ ഓസ്‌ട്രേലയയിലെക്ക്അയക്കുകയുണ്ടായി.

1970-ല്‍ അമേരിക്കയിലെത്തി. ജെഴ്‌സി സിറ്റി മെഡിക്കല്‍ സെന്ററില്‍ നിന്നു 2000-ല്‍ റിട്ടയര്‍ ചെയ്തു. ഈസ്റ്റ് ഓറഞ്ചില്‍ നിന്നു പിന്നീട് ഇസലിനിലേക്കു താമസം മാറ്റി. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യു ജെഴ്‌സിയിലെ സജീവാംഗമായിരുന്നു.

മക്കള്‍: സജിത്ത് (മിഷെല്‍); സാബു മാത്യു (പ്രിന്‍സി).ഡൈലന്‍, നൈല, കെയ്‌ല, എലിജ, എസ്രാ മാത്യു എന്നിവരാണു കൊച്ചു മക്കള്‍. 
മത്തായി മാത്യു സഹോദരനും റവ. യേശുദാസ് ദേവദാന്‍ സഹോദരീ ഭര്‍ത്താവുമാണ് 

പൊതുദര്‍ശനം: സെപ്റ്റം-28, വ്യാഴം 4 മുതല്‍ 7:30 വരെ: ഗോസെലിന്‍ ഫ്യൂണറല്‍ ഹോം, 660 ന്യു ഡോവര്‍ റോഡ്, എഡിസന്‍, ന്യു ജെഴ്‌സി-08820; 7: 30 മുതല്‍ 8 വരെ: സംസ്‌കാര ശുശ്രൂഷ ഭാഗം ഒന്ന്
സെപ്റ്റം 29 വെള്ളി രാവിലെ 9 മുതല്‍ 10 വരെ പൊതുദര്‍ശനം; തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ ഭാഗം 2-3. ന്യു ഡോവര്‍ യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ച്, 687 ന്യു ഡോവര്‍ റോഡ്, എഡിസന്‍-08820
സംസ്‌കാരം: ഹേസല്‍ വുഡ് സെമിത്തെരി, 64 ലെയ്ക്ക് അവന്യു, കൊളോണിയ, ന്യു ജെഴ്‌സി-07067 
അന്നമ്മ കെ. മാത്യു (82) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക