Image

ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ ഡോ. പല്ലവിയും 200 മില്യന്‍ സംഭാവന നല്‍കി

സുനില്‍ ട്രൈസ്റ്റാര്‍ Published on 26 September, 2017
ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ  ഡോ.   പല്ലവിയും 200 മില്യന്‍ സംഭാവന നല്‍കി
ഡേവി, ഫ്‌ളോറിഡ: ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ കേന്ദ്രമായ നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ ഡോ. പല്ലവി പട്ടേലും200 മില്യന്‍ ഡോളര്‍ സംഭാവന നല്‍കും. ഇന്ത്യാക്കാര്‍ അമേരിക്കയില്‍ നല്‍കുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്. ടാമ്പക്കടുത്ത് ക്ലിയര്‍വാട്ടറില്‍ കാര്‍ഡിയോളജിസ്റ്റാണു ഡോ. കിരണ്‍. ഭാര്യ പീഡിയാട്രിഷനും.

ഒരു ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ഹെല്‍ത്ത്‌കെയര്‍ സ്ഥാപനം മുമ്പ് നടത്തിയിരുന്ന ഡോ. കിരണ്‍ പട്ടേല്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപി) മുന്‍ പ്രസിഡന്റുമാണു.
സ്വകാര്യ യൂണിവേഴ്‌സിറ്റിയാണ് എന്‍.എസ്.യു.പട്ടേല്‍ നല്‍കുന്ന തുക ഉപയൊഗിച്ചു യൂണിവേഴ്‌സിറ്റിയുടെ ഒരു കേന്ദ്രം 300 മൈ ല്‍ അകലെ ക്ലിയര്‍ വാട്ടറില്‍തുടങ്ങും. അതിനു പുറമെ 40 ഏക്കറില്‍ ഗുജറാത്തിലെ ബറോഡയില്‍ മെഡിക്കല്‍ കോളജുംലക്ഷ്യമിടുന്നു. അവിടെ അമേരിക്കന്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമാക്കും. തത്സമയ വീഡിയോ വഴിയാണു പഠനം.ക്ലിയര്‍വാട്ടര്‍ കാമ്പസിലും അങ്ങ്‌നനെ ആയിരീക്കും പഠനം.

അതിനു പുറമെസ്വകാര്യ മേഖലയില്‍ കിരണ്‍ പട്ടേല്‍ ആന്‍ഡ് പല്ലവി പട്ടേല്‍ യൂണിവേഴ്‌സിറ്റിയും ഇന്ത്യയില്‍ ആര്‍ട്ട്‌സ് ആന്ദ് സയന്‍സ് വിദ്യാഭാസത്തിനായി തുടങ്ങും.

ഈ പദ്ധതികളിലുടെ ഇന്ത്യയിലെയും അമേരിക്കയിലെയും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാവുമെന്നു ഡോ. പട്ടേല്‍ചൂണ്ടിക്കാട്ടുന്നു.
സംഭാവന തുകയില്‍ 50 മില്യന്‍ തുകയായി നല്‍കും. 150 മില്യന്‍ക്ലിയര്‍വാട്ടറില്‍ പുതിയ കാമ്പസ് സ്ഥാപിക്കാന്‍ സ്ഥലവും കെട്ടിട നിര്‍മ്മാണ ചെലവും മറ്റുമായി നല്‍കും. മൂന്നേകാല്‍ ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണു നിര്‍മ്മിക്കുക.
ഇത്തരമൊരു സംഭാന നല്‍കാന്‍ കഴിയുന്നതിലും അതിലൂടെ ഒട്ടേറെ പേരെ സഹായിക്കാന്‍ കഴിയുന്നതിലുംസന്തോഷമുണ്ടെന്നു ഡോ. കിരണ്‍ പട്ടേല്‍ പറഞ്ഞു. അടുത്ത 20 വര്‍ഷത്തിനകം ആയിരക്കണക്കിനു ഡോക്ടര്‍മാര്‍ ഈ കാമ്പസിലൂടെ പഠിച്ച് പുറത്തിറങ്ങുമെന്നും അവര്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നും ഡോ. പല്ലവി പട്ടേല്‍ പറഞ്ഞു.

ഇത് ചരിത്രപരമായ സംഭാവനയാണ്-യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ.ജോര്‍ജ് ഹാന്‍ബറി പറഞ്ഞു.
നന്ദി സൂചകമായി നോവാ യൂണിവേഴ്‌സിറ്റിയുടെ രണ്ടു സ്ഥാപങ്ങള്‍ ഇവരുടെ പേരിലാക്കും. ഡോ. പല്ലവി പട്ടേല്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് കെയര്‍ സയന്‍സസ്, ഡോ. കിരണ്‍ പട്ടേല്‍ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍ എന്നിവ.

ബറോഡയില്‍ സ്ഥാപിക്കുന്ന കോളജില്‍ നിന്നു അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അമേരിക്കന്‍ കോളജുകളില്‍ വന്നു പരിശീലനം നേടാന്‍ സൗകര്യമൊരുക്കും. അതു പോലെ അമേരിക്കന്‍ ബിരുദം അവിടെ നിന്നു പാസാകുന്നവര്‍ക്ക് നല്‍കും.
മെഡിക്കല്‍ കോളജിനു ആശുപത്രി വേണമെന്ന ഇന്ത്യന്‍ നിയമം മാറ്റാനും ശ്രമിക്കുമെന്നു ഡോ. പട്ടെല്‍ പറഞ്ഞു. അമേരിക്കയിലെ പോലെ വിവിധ ആശുപതികളില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പരിശീലനം നേടുക എന്നതാണത്.

ഇതിനു മുന്‍പ് ന്യു യോര്‍ക് യൂനിവേഴ്‌സിറ്റിക്ക് രഞ്ജന്‍ടന്‍ഡനും ഭാര്യ ചന്ദ്രികയും 100 മില്യന്‍ സംഭാവന നല്‍കിയിട്ടുണ്ട്.

see also
www.indialife.us
ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ  ഡോ.   പല്ലവിയും 200 മില്യന്‍ സംഭാവന നല്‍കി
ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ  ഡോ.   പല്ലവിയും 200 മില്യന്‍ സംഭാവന നല്‍കി
ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ  ഡോ.   പല്ലവിയും 200 മില്യന്‍ സംഭാവന നല്‍കി
ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ  ഡോ.   പല്ലവിയും 200 മില്യന്‍ സംഭാവന നല്‍കി
ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിക്ക് ഡോ. കിരണ്‍ പട്ടേലും ഭാര്യ  ഡോ.   പല്ലവിയും 200 മില്യന്‍ സംഭാവന നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക