Image

ഷിക്കാഗോ തിരുഹൃദയ ദേവാലയത്തില്‍ ഏകദിന കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 08 March, 2012
ഷിക്കാഗോ തിരുഹൃദയ ദേവാലയത്തില്‍ ഏകദിന കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ ദേവാലയത്തില്‍ മാര്‍ച്ച് 11 ന് ഏകദിന കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും നടത്തപ്പെടുന്നു. തുവാനീസാ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയറക്ടറും അറിയപ്പെടുന്ന ധ്യാന ഗുരുവും തിരുഹൃദയ ദേവാലയ വികാരിയുമായ ഫാ:സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തിലാണ് ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നത്. കുട്ടികള്‍ക്കായി ഫാ: ചാര്‍ളി ബാക്കറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം ധ്യാനവും നടത്തുന്നുണ്ട്.

രാവിലെ പത്ത്‌ മണിക്ക് വി കുര്‍ബ്ബാനയോടെ കണ്‍വെന്‍ഷന് തുടക്കം കുറിക്കും. കുര്‍ബ്ബാനക്ക് ശേഷം   ST. HYACINTH BASILICA യില്‍ നിന്നുള്ള THEATRICAL GROUP  പീഡാനുഭവ ചരിത്രം (Passion Play) അവതരിപ്പിക്കും. തുടര്‍ന്ന് നടത്തുന്ന നോയമ്പ് കാല പ്രഭാഷണത്തിനു ശേഷം മൂന്ന് മണി മുതല്‍ നാല് മണി വരെ ആരാധനയും ഉണ്ടായിരിക്കും . കുട്ടികള്‍ക്കായി ഒരു മണി മുതല്‍ നാല് മണി വരെ കുബ്ബസ്സാരത്തിനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദിന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാനായി വികാരി ഫാ.സജി പിണര്‍ക്കയിലും ഇടവക നേതൃത്വവും ഏവരെയും ക്ഷണിക്കുന്നതായി പി ആര്‍ ഓ ജോസ്‌ കണിയാലി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക