നടന് മമ്മൂട്ടി തന്നെ വിളിച്ചെന്നും ആ വാക്കുകള്‍ പകര്‍ന്നുതന്ന
ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാനെന്നും നടി രേഷ്മ രാജന്. സൂര്യ
ടിവിയുടെ പരിപാടിയ്ക്കിടെ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ചുള്ള ചോദ്യത്തിന്
രേഷ്മ രാജന് നടത്തിയ പ്രതികരണം മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനെ
തുടര്‍ന്ന് വ്യാപക പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍
പ്രതിഷേധമാണ് ഉയര്‍ന്നത്.
അതിനിടയിലാണ് മമ്മൂട്ടി തന്നെ വിളിച്ചുവെന്ന്
രേഷ്മ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് രേഷ്മയുടെ
പ്രതികരണം.
മമ്മുക്ക വിളിച്ചു!! സംസാരിച്ചു... ആ വാക്കുകള്‍ പകര്‍ന്നുതന്ന
ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍.
മനസ്സില്‍ പോലും
ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍
അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ
ഞാന്‍ ലൈവ് വന്നത്... ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍
എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍.
എങ്ങനെ
മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക്
മമ്മൂക്കയുടെ കോള്‍ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ്
തോന്നുന്നത്. സത്യത്തില്‍ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം
എനിക്ക് നായികയാവാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ
ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം
വെളിപാടിന്റെ പുസ്തകത്തില്‍ എത്തിയതും... ഉടന്‍ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം
സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച എന്നെ
വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക്
നന്ദി...
നിങ്ങളുടെ സ്വന്തം,
ലിച്ചി