വിവാദങ്ങള്ക്കോടുവില് ദിലീപ് നായകനായ ചിത്രം രാമലീല തിയേറ്ററുകളില്‍ എത്തുകയാണ്. വ്യാഴാഴ്ച റിലീസിംഗ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രീ – ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രം പുറത്തെത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാണ്. നവാഗത സംവിധായകന് അരുണ്‍ ഗോപിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണിത്.
കഴിഞ്ഞ 3 മാസമായി പലതവണ റിലീസിംഗ് മാറ്റി വച്ച ചിത്രം ഒടുവില്‍ സെപ്റ്റംബര്‍ 28ന് റിലീസ് നിശ്ചയിക്കുകയായിരുന്നു. ചിത്രത്തിന്റെ ടീസറുകള്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് പുറത്തിറങ്ങിയത്. സംവിധായകന് രഞ്ജിത്ത് ശങ്കര്‍ രാമലീലയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു എന്ന് കാണിച്ച് കൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന്റെ റിലീസിംഗിനെ അനുകൂലിച്ചു .