Image

ഫ്രാങ്ക്ഫര്‍ട്ടില്‍ ജപമാലതിരുനാള്‍ ഒക്ടോബര്‍ ഒന്നിന്

Published on 27 September, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ ജപമാലതിരുനാള്‍ ഒക്ടോബര്‍ ഒന്നിന്
  
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജപമാലതിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ ഒന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ജപമാലപ്രാര്‍ഥനയോടെ തിരുനാള്‍ ആരംഭിക്കും. 

ആഘോഷമായ ദിവ്യബലിയില്‍ യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികനായി പങ്കെടുത്ത് വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഹാളില്‍ സ്‌നേഹവിരുന്നും അനുമോദന സമ്മേളനവും നടക്കും. 

ജപമാലയുടെ രാജ്ഞിയോട് പ്രത്യേകപ്രാര്‍ഥനാ സഹായങ്ങള്‍ യാചിക്കുവാന്‍ ഏവരേയും വികാരി ഫാ.തോമസ് ഈഴോര്‍മറ്റവും പാരീഷ് കമ്മിറ്റിയും ക്ഷണിച്ചു.

വിവരങ്ങള്‍ക്ക്: 06961000920, 015786559296.

വിലാസം: St. Antonius Kirche, Alexanderstrasse 25, 60489 Frankfurt - Reodelheim

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക