Image

വിജി എസ് നായർ ഫൊക്കാന കൺവൻഷൻ ടാലന്റ്റ് കോമ്പറ്റിഷൻ കോർഡിനേറ്റർ

വിനീത നായര്‍ Published on 28 September, 2017
വിജി എസ് നായർ ഫൊക്കാന  കൺവൻഷൻ  ടാലന്റ്റ് കോമ്പറ്റിഷൻ കോർഡിനേറ്റർ
ന്യൂജേഴ്സി: അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ സജീവ സാന്നിധ്യമായ വിജി എസ് നായരെ ഫൊക്കാന കണ്‍വന്‍ഷന്റെ
ടാലന്റ്‌റ് കോമ്പറ്റിഷന്‍ കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുത്തതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്‍വന്‍ഷന്റെ ഭാഗമാക്കും. കൂടാതെ സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളുടെ സേവനം ഫൊക്കാനയ്ക്കു ലഭ്യമാക്കുകയും ചെയ്യും എന്ന് അദ്ദ്‌ദേഹം പറഞ്ഞു.

വിജി എസ് നായര്‍ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍, മുന്‍ പ്രസിഡന്റ്, നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ ട്രഷറര്‍, കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍, കരുണാ ഫൗണ്ടേഷന്‍ ട്രസ്റ്റി എന്നീ നിലകളില്‍ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

അക്കൗണ്ടിംഗ് ബിസിനസ് നടത്തി വരുന്ന വിജി എസ് നായരുടെ സംഘടനാ രംഗത്തെ പ്രവര്‍ത്തന മികവ് ഫൊക്കാന കണ്‍വന്‍ഷനു മുതല്‍ക്കൂട്ടാകും. വിജി നായര്‍ ഏവരേയും നന്ദി അറിയിക്കുകയും, അതോടൊപ്പം ഫൊക്കാന കണ്‍വന്‍ഷനു ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക