Image

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയന്‍ സില്‍വര്‍ ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു.

Published on 08 March, 2012
ഐ. പി. സി. മിഡ് വെസ്റ്റ് റീജിയന്‍ സില്‍വര്‍ ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു.
കഴിഞ്ഞ കാല്‍ ശതാബ്ദത്തിന്റെ ഹൃദയ സ്പന്ദനങ്ങളും ചരിത്രലിഖിതങ്ങളും ഉള്‍പ്പെടുത്തികൊണ്ട് ഐ. പി. സി മിഡ് വെസ്റ്റ് റീജിയന്റെ സില്‍വര്‍ ജൂബിലി സുവനീര്‍ ഫെബ്രുവരി 26ന് ഡാളസ് ഐ. പി. സി. ഹെബ്രോല്‍ ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി പ്രസിഡന്റ് റവ. ജോണ്‍ ചാക്കോ ഐ. പി. സി. ജനറല്‍ വൈസ് പ്രസിഡന്റ് ഡോ. ബേബി വറുഗീസിനു നല്‍കികൊണ്ടാണ് പ്രകാശനം ചെയ്തത്.

ഈ സ്മരണികയുടെ ചീഫ് എഡിറ്ററായി ജോര്‍ജ്ജ് മത്തായി സി. പി. ഏ, റവ. തോമസ് മുല്ലക്കല്‍ മലയാളം വിഭാഗം എഡിറ്റര്‍ , ജോയി തുമ്പണ്‍ ഇംഗ്ലീഷ് വിഭാഗം എഡിറ്റര്‍ , എ. പി. ജയിംസ് ചരിത്ര വിഭാഗം, ജോസഫ് കുര്യന്‍, സാം തോമസ്, ജോസ് സാമുവേല്‍ , സാം മാത്യൂ, ഫിനി മാത്യൂ എന്നിവര്‍ സബ് എഡിറ്റേഴ്‌സായി സേവനം അനുഷ്ടിച്ചു. എബ്രഹാം. പി. എബ്രഹാം, ബെന്നി ജോണ്‍ എന്നിവര്‍ മാര്‍ക്കറ്റിംഗ് മാനേജേഴ്‌സ് ആയിരുന്നു. റവ. അലക്‌സ് വെട്ടിക്കല്‍, ജോസഫ് കുര്യന്‍, റവ. തോമസ് ജോര്‍ജ്ജ്, ബാബുകുട്ടി കപ്പമാംമൂട്, കെ. എ. തോമസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് റീജിയന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ .

ഈടുറ്റ ലേഖനങ്ങള്‍ , കവിതകള്‍ , അനുഭവത്തിന്റെ ചെപ്പ് തുറക്കുന്ന ലേഖനങ്ങള്‍ , കാര്‍ട്ടുണുകള്‍ തുടങ്ങിവയും, അന്തര്‍ദേശീയ നേതാക്കളുടെ ആശംസകളും ഈ സ്മരണികയുടെ മാറ്റുകൂട്ടുന്നു.

വാര്‍ത്ത: ജോയി തുമ്പമണ്‍
ഐ. പി. സി. മിഡ് വെസ്റ്റ് റീജിയന്‍ സില്‍വര്‍ ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു.
റവ. ജോണ്‍ ചാക്കോ റവ ബേബി വറുഗീസിന് സുവനീര്‍ നല്‍കി പ്രകാശനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക