Image

സീറോ മലബാര്‍ സഭാംഗങ്ങളുടെ ജീവിതം ഓസ്‌ട്രേലിയന്‍ ക്രിസ്തീയ സമൂഹത്തിന് പ്രചോദനം: ആര്‍ച്ച് ബിഷപ് ബാരി ഹിക്കി

Published on 28 September, 2017
സീറോ മലബാര്‍ സഭാംഗങ്ങളുടെ ജീവിതം ഓസ്‌ട്രേലിയന്‍ ക്രിസ്തീയ സമൂഹത്തിന് പ്രചോദനം: ആര്‍ച്ച് ബിഷപ് ബാരി ഹിക്കി
   
പെര്‍ത്ത്: കേരളത്തില്‍നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ ജീവിതം ഓസ്‌ട്രേലിയയിലെ ക്രിസ്തീയ സമൂഹത്തിന് പുതുജീവനും ഉണര്‍വും പകരുന്നുവെന്ന് ആര്‍ച്ച് ബിഷപ് ബാരി ഹിക്കി. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനദിവസം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിലും ശക്തമായ പാരന്പര്യത്തിലും അധിഷ്ഠിതമായ സീറോ മലബാര്‍ സഭാംഗങ്ങള്‍ ഓസ്‌ട്രേലിയയിലെ മുഴുവന്‍ െ്രെകസ്തവര്‍ക്കും പ്രചോദനമാണ്. 

കേരളത്തിലെ സഭാംഗങ്ങളുടെ ശക്തമായ വിശ്വാസം മുന്പ് കേരളം സന്ദര്‍ശിച്ച സാഹചര്യത്തില്‍ തനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടതാണെന്നും ബാരി ഹിക്കി പറഞ്ഞു. ചടങ്ങില്‍ മാര്‍ ജോസഫ് പള്ളിക്കാപറന്പിലിനൊപ്പം റോമില്‍ പഠിച്ചകാലവും അദ്ദേഹം അനുസ്മരിച്ചു. പ്രത്യേക ക്ഷണം സ്വീകരിച്ച് ഓസ്‌ട്രേലിയയില്‍ സേവനത്തിനെത്തിയ വിന്‍സെന്‍ഷ്യല്‍ വൈദികരുടെ വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലുമുള്ള തീക്ഷ്ണതയും ബാരി ഹിക്കി എടുത്തുപറഞ്ഞു.

സീറോ മലബാര്‍ സമൂഹം ഓസ്‌ട്രേലിയയിലെ ക്രിസ്തീയ ജീവിതത്തില്‍ പുതിയ പ്രചോദനമാണെന്ന് ചടങ്ങില്‍ സംസാരിച്ച ടോണി ബൂട്ടി എംഎല്‍എ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സാന്നിധ്യം നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ ബോസ്‌കോ പുത്തൂര്‍, ലാസാലെ കോളജ് വൈസ് പ്രിന്‍സിപ്പല്‍ എഡ്രിയാല്‍ മാട്രീനോ, പെര്‍ത്ത് സീറോ മലബാര്‍ പള്ളി വികാരി ഫാ. അനീഷ് ജെയിംസ്, സോജി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിച്ച ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25ന് സമാപിച്ചു. വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി തുടങ്ങിയവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക