Image

എന്‍ എസ് എസ് കാനഡ ഓണം 2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച

ജയ്ശങ്കർ പിള്ള Published on 29 September, 2017
എന്‍ എസ് എസ് കാനഡ ഓണം 2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച
ടൊറന്റോ:എന്‍ എസ് എസ് കാനഡയുടെ 15 ആമത് ഓണാഘോഷം 2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകിട്ട് ഹെറാള്‍ഡ് എം െ്രെബത്ത് വൈറ്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടത്തപ്പടുന്നു.വിവിധ കലാ സാംസ്കാരിക പരിപാടികളോടെ 6 മണിയ്ക്ക് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ചെണ്ടമേളം,തായമ്പക,കച്ചേരി,മോഹിനിയാട്ട്ടം,ഭരതനാട്യം,സിനിമാറ്റിക് ഡാന്‍സ്,ഇന്‍സ്‌ററുമെന്റല്‍ മ്യൂസിക്,ലൈവ് ഓര്‍ക്കസ്ട്ര,ഗാനാലാപനം,എന്നിങ്ങനെ വിവിധ കലാപരിപാടികളോടുകൂടി കഴിഞ്ഞ 15 വര്‍ഷമായി നടക്കുന്ന ആഘോഷങ്ങളില്‍ കോമഡി സ്കിറ്റ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിഭവ സമൃദ്ധമായ ഓണ സദ്യയും,പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് അവാര്‍ഡ് ദാനവും സംഘടിപ്പിച്ചിട്ടുണ്ട്.

കനേഡിയന്‍ ദേശിയ ഗാനത്തോടു ആരംഭിക്കുന്ന ആഘോഷങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍ മനോജ് കരാത്ത,റീമാക്‌സ് റിയല്‍റ്റി ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും താഴെകാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
http://www.nsscanada.org/events.html

വിശദ വിവരങ്ങള്‍ക്ക്
NSS CANADA - ONAM 2017
Saturday,September 30th 2017

Time : 6.00PM

@ ..Harold M. Brathwaite Secondary School

415 Great Lakes Drive, Brampton, ON L6R2Z4
Email:nsscanada@hotmail.com
എന്‍ എസ് എസ് കാനഡ ഓണം 2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക