Image

മലയാള നാടകവേദി പ്രവാസലോകത്തു സജീവം: തോപ്പില്‍ സോമന്‍

Published on 29 September, 2017
മലയാള നാടകവേദി പ്രവാസലോകത്തു സജീവം: തോപ്പില്‍ സോമന്‍
 
കുവൈറ്റ്: ഒരു ജനകീയ കലാരൂപം എന്ന നിലയില്‍ നാടകത്തിനുള്ള സ്ഥാനം പരിരക്ഷിക്കേണ്ട ഉത്തരവാദിത്വം പുതിയകാലത്തെ നാടകപ്രവര്‍ത്തകര്‍ ക്കുണ്ടെന്നും സവിശേഷവും സജീവവുമായ ഒരു മലയാള നാടകവേദി പ്രവാസലോകത്തു നിലനില്‍ക്കുന്നുവെന്നും പ്രശസ്ത നാടകകൃത്തും സംവിധായകനുമായതോപ്പില്‍ സോമന്‍. കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമി (കാനാ), അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതഗന്ധിയും കാല്പനിക സൗന്ദര്യം തുളുന്പി നിന്നിരുന്നതുമായ ഒരു നാടകകല നമുക്കുണ്ടായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കെട്ടുകാഴ്ചകളുടെ അരങ്ങായി നാടകം ക്രമേണ മാറുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത് സോമന്‍ പറഞ്ഞു. 

കാനാ കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ 'തോപ്പില്‍ ഭാസി നാടകോത്സവം 2017’ ല്‍ പങ്കെടുക്കാന്‍ കുവൈറ്റിലെത്തിയതായിരുന്നു സോമന്‍.

സെപ്റ്റംബര്‍ 29 ന് (വെള്ളി) വൈകുന്നേരം 4.30ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടക്കുന്ന നാടകോത്സവത്തില്‍ കുവൈറ്റിലെ നാലു നാടകസമിതികള്‍ പങ്കെടുക്കുമെന്ന് 'തോപ്പില്‍ ഭാസി നാടകോത്സവം 2017’ ജനറല്‍ കണ്‍വീനര്‍ സജീവ് കെ പീറ്റര്‍ അറിയിച്ചു. അയനം ഓപ്പണ്‍ ഫോറം അവതരിപ്പിക്കുന്ന ഒരു സദാചാരകാല പ്രണയം’, മറീന മൂവിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന 'നാമെന്തു ചെയ്യണം’, സ്‌നേഹാലയം ഒരുക്കുന്നവരൂ നമുക്കു നാടകം കളിക്കാം’, കാഴ്ച കുവൈറ്റിന്റ കാഴ്ച’ എന്നീ നാലു നാടകങ്ങളാണ് നാടകോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

പ്രസിഡന്റ് കുമാര്‍ തൃത്താല, ജനറല്‍ സെക്രട്ടറി ജിജു കാലായില്‍, കലാശ്രീ ബാബു ചാക്കോള, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക