Image

മോളീന്നുണ്ട് പരിതാപം (കവിത: പി. ഹരികുമാര്‍)

Published on 30 September, 2017
മോളീന്നുണ്ട് പരിതാപം (കവിത: പി. ഹരികുമാര്‍)
പരേലില്‍
ലോക്കലിന്റെ
തള്ളിത്തിരക്കില്‍
ചോറിന് പോയവര്‍
ചതഞ്ഞരഞ്ഞു.

ചോരയും, നീരും കാലുന്ന
മാംസച്ചമ്മന്തി നോക്കി
പരിതപിക്കുന്നുണ്ട്
ചേരയുടെ അസ്ഥിക്കൂട്‌പോലെ
മാനത്തെ വഴിയില്‍
ശത്രുവിനെത്തേടുന്ന
ജെറ്റിന്റെ പുകപ്പതപ്പാത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക