Image

ഗുജറാത്ത്‌ കലാപം: അമ്മയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ടു

Published on 08 March, 2012
ഗുജറാത്ത്‌ കലാപം: അമ്മയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ടു
അഹ്‌മദാബാദ്‌: 2002ലെ ഗുജറാത്ത്‌ കലാപിത്തിനിടെ അമ്മയെയും മകനെയും തീവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ കോടതി വെറുതേ വിട്ടു. തെളിവുകള്‍ വേണ്ടത്രയില്ലാത്തതിനാലാണ്‌ കോടതി ആറുപേരേയും കുറ്റവിമുക്തനാക്കിയത്‌.

ഏപ്രില്‍ 21ന്‌ ഗോമതിപൂരില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ഫിറോസ്‌, ഹമീദാബാനു എന്നിവരെ കലാപകാരികളുടെ സംഘം തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച്‌ തീവെച്ച്‌ കൊലപ്പെടുത്തി എന്നാണ്‌ കേസ്‌. 2006ലാണ്‌ ഏഴ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരില്‍ ഒരാള്‍ പിന്നീട്‌ മരിച്ചു. 2011 ല്‍ വിചാരണ തുടങ്ങി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അടക്കം എട്ട്‌ സാക്ഷികളെ വിസ്‌തരിച്ചു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക്‌ കഴിഞ്ഞില്ലെന്ന്‌ അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി എം.പി. സേത്ത്‌ നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക