Image

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഭാഗവത നവാഹം ഭക്തി സാന്ദ്രമായി തുടര്‍ന്നുവരുന്നു

സന്തോഷ് പിള്ള Published on 05 October, 2017
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഭാഗവത നവാഹം ഭക്തി സാന്ദ്രമായി തുടര്‍ന്നുവരുന്നു
പ്രൊഫസര്‍  വൈദ്യലിംഗശര്‍മ്മ പരമാചാര്യനായ ഭാഗവത നവാഹത്തിലെ കൃഷ്ണാവതാരം, ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗംഭീരമായി ആഘോഷിച്ചു. യന്ജവേദിയിലെ  മണ്ഡപത്തില്‍, സര്‍വ്വാലങ്കാര വിഭൂഷിതനായ ശ്രീ കൃഷ്ണ വിഗ്രഹം തുളസിമാലയാല്‍ കൂടുതല്‍ ശോഭിച്ചു. ഭാഗവത ആചാര്യനായി സപ്താഹങ്ങള്‍ നടത്തിവരുന്ന മിധുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരിയും ഡാലസ്സിലെ നവാഹത്തില്‍ പങ്കുചേരുവാന്‍ നാട്ടില്‍ നിന്നും എത്തിചേര്‍ന്നിട്ടുണ്ട്. ഇരിഞ്ഞാടപ്പിള്ളി  പദ്മനാഭന്‍ നമ്പൂതിരിയും നവാഹത്തില്‍, ഭാഗവതം പാരായണം ചെയ്യുന്നു.
കൃഷ്‌നാവതാരം പാരായണം ചെയ്യുന്ന വേളയില്‍ എല്ലാവരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ഭഗവത് ചൈതന്യം, ശ്രീ  കൃഷ്ണ രൂപത്തില്‍ കൂടുതല്‍ പ്രകാശിക്കുന്നു എന്നും, ഈ രൂപം ധര്‍മ്മ മാര്‍ഗത്തിലൂടെ നമ്മെ നയിക്കുന്നു എന്നും സങ്കല്പിക്കുവാന്‍ പരമാചാര്യന്‍ ശ്രോതാക്കളെ ഉദ്‌ബോധിപ്പിച്ചു. ഇനിയുള്ള ദിവസങ്ങളില്‍, ഗോവിന്ദാഭിഷേകം, രുഗ്മിണി സ്വയംവരം, കുചേല ചരിതം, എന്നിവ പ്രധാന ഭാഗങ്ങളാകുന്നു. നവാഹ സമാപന ദിവസമായ ഞായറാഴ്ച, യജ്ഞ സമര്‍പ്പണവും, അവഭൃത സ്‌നാനവും നടക്കുമെന്ന് , കേരളാ  ഹിന്ദു സൊസൈറ്റി  പ്രസിഡന്റ്  രാമചന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍  നായരും അറിയിച്ചു.

ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഭാഗവത നവാഹം ഭക്തി സാന്ദ്രമായി തുടര്‍ന്നുവരുന്നു
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഭാഗവത നവാഹം ഭക്തി സാന്ദ്രമായി തുടര്‍ന്നുവരുന്നു
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഭാഗവത നവാഹം ഭക്തി സാന്ദ്രമായി തുടര്‍ന്നുവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക