Image

നരേന്ദ്രമോദിയെ കല്യാണം കഴിക്കണം: 40 കാരി ജന്ദര്‍ മന്ദറില്‍ കുത്തിയിരിപ്പ്‌ സമരത്തില്‍

Published on 07 October, 2017
നരേന്ദ്രമോദിയെ കല്യാണം കഴിക്കണം:  40 കാരി ജന്ദര്‍ മന്ദറില്‍ കുത്തിയിരിപ്പ്‌ സമരത്തില്‍


ന്യൂദല്‍ഹി: നരേന്ദ്രമോദിയെ കല്യാണം  കഴിക്കണമെന്ന ആവശ്യവുമായി  40 കാരി ജന്ദര്‍ മന്ദറില്‍ കുത്തിയിരിപ്പ്‌ സമരത്തില്‍ .

ജയ്‌പൂര്‍ സ്വദേശിയായ ഓം ശാന്തി ശര്‍മ്മ കഴിഞ്ഞ സെപ്‌തംബര്‍ 8 മുതലാണ്‌ ജന്ദര്‍ മന്ദറിലെ സമര പന്തലില്‍ മോദിയെ വിവാഹം കഴിക്കാന്‍ വേണ്ടി സമരമിരിക്കാന്‍ തുടങ്ങിയത്‌. തന്റെ മാനസികനിലയ്‌ക്ക്‌ തകരാറില്ലെന്നും മോദി താന്‍ ഒറ്റയക്കാണെന്നും ഒരുപാട്‌ ജോലികള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞിരുന്നു, അതിനാല്‍ അദ്ദേഹത്തെ സേവിക്കാനാണ്‌ തന്റെ ലക്ഷ്യമെന്നും ശാന്തി പറയുന്നു.

'ഞാന്‍ നേരത്തെ വിവാഹം കഴിച്ചതായിരുന്നു. അത്‌ അധികനാള്‍ നീണ്ടു നിന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ ഒറ്റയ്‌ക്കാണ്‌. ഇപ്പോള്‍ മോദിയെ കല്യാണം കഴിക്കുകയാണ്‌ എന്റെ ലക്ഷ്യം.' ശാന്തി പറയുന്നു.

എന്തുകൊണ്ടാണ്‌ മോദിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്‌ ശാന്തി നല്‍കുന്ന മറുപടി മോദിയെ സന്ദര്‍ശിക്കാന്‍ തന്നെ ആരും അനുവദിക്കില്ല. പക്ഷെ അദ്ദേഹത്തിന്‌ സഹായം ആവശ്യമാണ്‌. തന്നെ പോലെ അദ്ദേഹവും ഒറ്റയ്‌ക്കാണെന്നുമാണ്‌.

' ഇത്‌ പറയുമ്പോള്‍ പലരും എന്നെ നോക്കി ചിരിക്കാറുണ്ട്‌. അവരോട്‌ എനിക്ക്‌ പറയാനുള്ളത്‌ ഞാന്‍ മോദിജിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നത്‌ അദ്ദേഹത്തോടുള്ള മറ്റെന്തെങ്കിലും താല്‍പര്യം കൊണ്ടല്ല ബഹുമാനം കൊണ്ടാണ്‌ എന്നാണ്‌. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരുടെ ജോലിയില്‍ സഹായിക്കാനുമാണ്‌ നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത്‌. അതാണ്‌ ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌.' ശാന്തി പറയുന്നു.

20 വയസുളള മകളുടെ അമ്മ കൂടിയായ ശാന്തി തന്റെ സ്വത്ത്‌ മുഴുവന്‍ മോദിയ്‌ക്ക സമ്മാനങ്ങള്‍ വാങ്ങാനായി വില്‍ക്കുമെന്നും മോദിജി തന്നെ കാണാന്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക