Image

ഹാദിയയുടെ പിതാവ്‌ സുപ്രീം കോടതിയെ സമീപിച്ചു

Published on 07 October, 2017
ഹാദിയയുടെ പിതാവ്‌ സുപ്രീം കോടതിയെ സമീപിച്ചു

കോട്ടയം: മതംമാറി വിവാഹിതയായ ഹാദിയ (അഖില)യുടെ പിതാവ്‌ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്‌. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയുടെ പിതാവ്‌ ആവശ്യപ്പെട്ടു.

കേസില്‍ എന്‍ഐഎ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതിനു പിന്നാലെയാണ്‌ ഹാദിയയുടെ പിതാവ്‌ കോടതിയെ സമീപിച്ചത്‌. 

എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ െ്രെകംബ്രാഞ്ച്‌ വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തിയിരുന്നുവെന്നും എന്‍ഐഎ അന്വേഷണം ആവശ്യമായിരുന്നുവെങ്കില്‍ കോടതിയെ അറിയിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കേസ്‌ തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കാനിരിക്കേയാണ്‌ എന്‍ഐഎ അന്വേഷണം ശക്തിപ്പെടുത്തണമെന്ന്‌ ഹാദിയയുടെ പതാവ്‌ ആവശ്യപ്പെട്ടത്‌. ലൗ ജിഹാദ്‌ പോലെ തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ കേസിന്‌ പിന്നിലുണ്ടോ എന്ന്‌ അന്വേഷിക്കണമെന്ന്‌ അദ്ദേഹം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക