രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം
രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനം നാളെ. അമൃതാനന്ദമയിയുടെ
ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുന്നതിന് വേണ്ടി മാത്രമാണ് രാഷ്ട്രപതി
കേരളത്തിലെത്തുന്നത്. മറ്റ് പൊതു പരിപാടികളിലൊന്നും പങ്കെടുക്കില്ല.
രാവിലെ
ഒന്‍പതരയോടെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ
മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അമൃതവര്‍ഷം
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊല്ലത്തേക്ക് തിരിക്കും.