ബാഹുബലിയിലൂടെ ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളുടെ മനസ് കീഴടക്കിയ താരജോടികളായ പ്രഭാസും അനുഷ്കയും വിവാഹിത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഡിസംബറില്‍ ഇവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇപ്പോള്‍ അനുഷ്കയുമായുള്ള വിവാഹ വാര്‍ത്ത തള്ളാതെ പ്രഭാസ് രംഗത്ത് എത്തിയിരിക്കുകയാണ്.
ഒമ്പതു വര്‍ഷമായി നല്ല സുഹൃത്തുക്കളാണ് ഞാനും അനുഷ്കയും. ഗോസിപ്പുകള്‍ക്ക് അവസരം ഉണ്ടാക്കരുതെന്ന് ഇരുവരും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഇരുവരും ഒരു കുടുംബത്തെ പോലെയാണ്. പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍. ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ല. വിവാഹം എന്റെ സ്വകാര്യതയാണ്. അതിനെ നിങ്ങള്‍ മാനിക്കണം. വിവാഹം തീരുമാനിക്കുന്പോള്‍ എല്ലാവരേയും അറിയിക്കും – പ്രഭാസ് പറഞ്ഞു.