Image

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച വി. യൗസേപിതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് കര്‍മ്മം

ജോയിച്ചന്‍ പുതുക്കുളം Published on 09 October, 2017
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച വി. യൗസേപിതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് കര്‍മ്മം
ചിക്കഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച വി. യൗസേപിതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് കര്‍മ്മം ഒക്‌റ്റോബര്‍ 7-നു ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന വി.ബലിയര്‍പ്പണത്തിന് ശേഷം അഭി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്താ നിര്‍വഹിച്ചു. വി. ബലിയിലും തുടര്‍ന്ന നടന്ന കര്‍മ്മങ്ങളിലും പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അസി. വികാരി റവ.ഫാ . ബോബന്‍ വട്ടംപുത്ത് സഹ കാര്‍മികനായിരുന്നു.

പരി.കന്യകാമാതാവിന്റെ നാമദേയത്തിലുള്ള ഈ ദൈവാലയത്തില്‍ വി.യൗസേ പിതാവിന്റെ ഗ്രോട്ടോ വേണമെന്നുള്ള ഇടവക വിശ്വാസികളുടെ ആഗ്രഹം സാഫല്യമായതില്‍ ഏവരും സന്തോഷം പ്രകടിപ്പിച്ചു. നിരവധി വിശ്വാസികള്‍ വി.ബലിയിലും തുടര്‍കര്‍മ്മങ്ങളിലും പങ്കെടുത്തു ഗ്രോട്ടോയുടെ നിര്‍മ്മാണ പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത് ജോയിച്ചന്‍ ചെമ്മാച്ചേല്‍ , ജോസ് പിണര്‍ക്കയില്‍, ജോസ് കരികുളം ,സാബു നടുവീട്ടില്‍ എന്നിവരാണ് . ഗ്രോട്ടോനിര്‍മ്മാണത്തിന്റെ ശില്പകല നിര്‍വഹിച്ചത് ആര്‍ട്ടിസ്റ്റ്: ബിബിന്‍ വട്ടംത്തൊട്ടിയിലാണ് . പോള്‍സണ്‍ കളങ്ങര, ജോയി ചെമ്മാച്ചേല്‍, സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ , സി. സില്‍വേരിയുസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച വി. യൗസേപിതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് കര്‍മ്മം
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച വി. യൗസേപിതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് കര്‍മ്മം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക