Image

ലവകുശയുടെ പുതിയ പോസ്റ്റര്‍

Published on 09 October, 2017
ലവകുശയുടെ പുതിയ പോസ്റ്റര്‍

യുവതാരങ്ങളില്‍ ശ്രദ്ധേയരായ നീരജ് മാധവും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ലവകുശ. ചിത്രം 12ന് തിയേറ്ററുകളില്‍ എത്തും. ബിജു മേനോനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

നീരജ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് ലവകുശ. ദീപ്തി സതിയാണ് നായികയായി എത്തുന്നത്. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജെയ്‌സണ്‍ ഇളംകുളം നിര്‍മ്മിക്കുന്ന ചിത്രം കൊളംബോ, ചെന്നൈ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക