Image

ദിലീപ് വീണ്ടും അഭിനയത്തിലേക്ക്, കമ്മാരസംഭവം പുനരാരംഭിച്ചു

Published on 09 October, 2017
ദിലീപ് വീണ്ടും അഭിനയത്തിലേക്ക്, കമ്മാരസംഭവം പുനരാരംഭിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് വീണ്ടും സിനിമാ അഭിനയത്തിലേക്ക് മടങ്ങി വരികയാണ്. ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മലപ്പുറം വേങ്ങരയിലാണ് നടക്കുന്നത്.

മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 20 കോടിയുടെ വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. പല ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. സിദ്ധാര്‍ത്ഥ്, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നമിത പ്രമോദാണ് നായിക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക