കുവൈത്ത്: മിടുക്കി മൂവി ക്രിയേഷന്‍സ് നിര്‍മിച്ച മ്യൂസിക്കല്‍ ആല്‍ബം 'നീ ഒരു നാള്’ റിലീസ് ചെയ്തു. ഫര്‍വാനിയ മെട്രൊ മെഡിക്കല്‍ കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും അറബി എനര്‍ടെക് കന്പനി ഡെപ്യൂട്ടി ചെയര്‍മാനും മുതിര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകനുമായ ജോണ്‍ മാത്യു റിലീസിംഗ് കര്‍മം നിര്‍വഹിച്ചു.
പൂര്‍ണമായും കുവൈത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജയ്സണ്‍ കാളിയാനില്‍ ആണ്. വീഡിയോ ആല്‍ബത്തിന്റെ സംവിധാനവും ഫോട്ടോഗ്രഫിയും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ സിജോ ഏബ്രാഹം ആണ്. ഗാനാലാപനം പിന്നണി ഗായകന് അഭിജിത് കൊല്ലവും ഓര്ക്കസ്ട്രേഷന് ഷെര്‍ഡിന്‍ തോമസും നിര്‍വഹിച്ചു. പാലാ സ്വദേശി ബിനോയ് സെബാസ്റ്റ്യനും ഭാര്യ റ്റീനയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.
സിജോ അബ്രാഹം, ബെന്നി അഗസ്റ്റ്യന്‍, മാത്യു അരീപ്പറന്പില്‍, ജയ്സണ്‍ കാളിയാനില്‍, ഐവി അലക്സ് പാല, സിബിച്ചന് വണ്ണപ്പുറം, ബിജു പി. ആന്റോ, ജിജി മാത്യു, ജോസഫ് മൂക്കന്‍തോട്ടം, ബിനു പി ദിവാകരന് എന്നിവരാണ് ഈ സംരംഭത്തിനു പിന്നില്‍.
സാം പൈനമൂട്, ബാബുജി ബത്തേരി, മനോജ് മാവേലിക്കര, മഹേഷ് പി. അയ്യര്‍, മാത്യു അരീപ്പറന്പില്‍, ജയ്സണ്‍ കാളിയാനില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ചെസില്‍ ചെറിയാന് രാമപുരം, രാജു സക്കറിയ, സണ്ണി മണര്‍കാട്, ഷറഫുദ്ദീന് കണ്ണോത്ത്, സജി ജനാര്ദ്ധനന്, സജീവ് കെ. പീറ്റര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍