Image

20000 അധ്യാപകര്‍ അമേരിക്ക വിടേണ്ടിവരും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 October, 2017
 20000 അധ്യാപകര്‍ അമേരിക്ക വിടേണ്ടിവരും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: ഡിഫോര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (DACA) ഘട്ടം ഘട്ടമായി അവസാനിക്കുമ്പോള്‍ നാട് വിടേണ്ടി വരുന്നവരില്‍ 20000 അധ്യാപകരുമുണ്ട്. കുട്ടികളായിരിക്കുമ്പോള്‍ അനധികൃതമായി അമേരിക്കയില്‍ കൊണ്ടുവന്നവരില്‍ എത്രപേര്‍ വളര്‍ന്നപ്പോള്‍ അധ്യാപനം തൊഴിലായി സ്വീകരിച്ചു എന്ന് കൃത്യമായ കണക്കില്ല, എങ്കിലും മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിട്യൂട്ടിന്റെ കണക്കനുസരിച്ച് 20500 പേരുണ്ട്.

ഇവരില്‍ ഭൂരിഭാഗവും പഠിപ്പിക്കുന്നത് ഇംഗ്ലീഷ് അസ് സെക്കന്‍ഡ് ലാംഗ്വേജ് (ഇ എസ് എല്‍ ക്ലാസ്സുകളിലാണ്, ഒരു വിഭാഗത്തെ സഹായിക്കുവാന്‍ ആരംഭിച്ച ഇ എസ് എല്‍ നിലനിര്‍ത്തുവാന്‍ സ്‌കൂളുകള്‍ ബുദ്ധിമുട്ടാറുണ്ട്. നിയമിച്ച അധ്യാപകര്‍ക്ക് ആവശ്യമായ മിനിമം കുട്ടികളെ കണ്ടെത്തുവാന്‍ സ്‌കൂളുകള്‍ ബുദ്ധിമുട്ടുന്നു. പലപ്പോഴും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികളെ നിര്‍ബന്ധമായി ഇ എസ് എല്‍ ക്ലാസുകളിലേക്ക് വിടുന്നതായി പരാതിയുണ്ട്. ഈ കുട്ടികള്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഇന്റര്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരാണ് എന്ന് അഭ്യര്‍ത്ഥന സ്‌കൂള്‍ അധികൃര്‍ സ്വീകരിക്കാറില്ല എന്നാണ് പരാതി.

ഡാക അവസാനിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല എന്ന ഡാലസ് ഇന്‍ഡിപ്പെന്‍ഡസ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ടന്റ് ഹിനോഹോസ പറഞ്ഞു. ചെക്‌സസ് കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സംസ്ഥാനമാണ്. 2000 അധ്യാപകര്‍ കുട്ടികളായിരിക്കുമ്പോള്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ എത്തിയവരാണ്. 1982 ല്‍ ടെക്‌സസില്‍ നിന്ന് സുപ്രീം കോടതിയില്‍ എത്തിയ പ്ലൈലര്‍ വേഴ്‌സസ് ഡോ കേസില്‍ കിന്റര്‍ ഗാര്‍ട്ടണ്‍ മുതല്‍ 12-ാം ഗ്രേഡ് വരെ സൗജന്യ പൊതു വിദ്യാഭ്യാസത്തിനുള്ള അവകാശം രാജ്യത്ത് അനധികൃതമായി എത്തി എന്ന കാരണത്താല്‍ നിരസിക്കാനാവില്ല എന്ന് കോടതി വിധിച്ചു.

മറ്റ് കൗണ്ടികളില്‍ നിന്നും സ്‌റ്റേറ്റുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ അധിക ഫീസ് നല്ഡകണമെന്ന നിബന്ധന 2001 ല്‍ ടെക്‌സസ് റദ്ദാക്കി. മറ്റ് സംസ്ഥാനങ്ങള്‍ ഇത് പിന്തുടര്‍ന്നു. 2012 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒരു എക്‌സിക്യൂട്ടീവ്  ഓര്‍ഡറിലൂടെ 16 വയസ്സിന്ന മുന്‍പ് നിയമ വിരുദ്ധമായി അമേരിക്കയിലെത്തിയ കുട്ടികളെ നാട് കടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഡാക  എന്നറിയപ്പെടുന്ന ഈ ഓര്‍ഡര്‍ ഡ്രീമേഴ്‌സ് എന്നറിയപ്പെടുന്ന  കുട്ടികള്‍ നേരിട്ടിരുന്ന നാടുകടത്തല്‍ ഭീഷണി തല്‍ക്കാലം ഒഴിവാക്കി. ഡാലസ് ഫെഡറല്‍ കോടതിയില്‍ ഈ വിധി  എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റ്മാര്‍ ചോദ്യം ചെയ്തുവെങ്കിലും കോടതി ഈ എതിര്‍പ്പ് തള്ളിക്കളഞ്ഞു.  

ഈ വര്‍ഷം ടെക്‌സസ് അറ്റേണി ജനറല്‍ കെന്‍ പാക്‌സ്ടണ്‍ മറ്റ് സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഒരു സഖ്യം ഉണ്ടാക്കുമെന്ന് അറിയിച്ചു. ഉദ്ദേശം ഡാക അവസാനിപ്പിച്ചില്ലെങ്കില്‍ ഫെഡറല്‍ ഗവണ്മെന്റിനെതിരെ നിയമ നീക്കം നടത്താനാണ്. സെപ്റ്റംബര്‍ അഞ്ചാം തീയ്യതി യു എസ് അറ്റേണി ജനറല്‍ ജെഫ് സെഷന്‍സ് ഡാക ഫേസ് ഔട്ട് ചെയ്യുവാനുള്ള തീരുമാനം അറിയിച്ചു. ഡാകയ്ക്ക് പകരം മറ്റൊരു നിയമം പാസാക്കുവാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പ് ആവശ്യപ്പെട്ടു. ഇത് ഒരു വെല്ലുവിളിയായി വിമര്‍ശകര്‍ വ്യാഖ്യാനിച്ചു. ഇതാണ് ഡാകയുടെ ഇത്വരെയുള്ള നാള്‍ വഴികള്‍. ഡാകയ്ക്ക് പകരം നിയമം ഉണ്ടായാല്‍ ഇപ്പോഴുള്ള അനിശ്ചിതത്വം മാറിക്കിട്ടും. അതിന് മുന്‍കൈ എടുക്കേണ്ടത് സെനറ്റും ജനപ്രതിനിധി സഭയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക