Image

സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Published on 11 October, 2017
സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

സോളാര്‍ കേസ്‌ അന്വേഷണ സംഘത്തിനെതിരെ അന്വേഷണത്തിനും വകുപ്പുതല നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനം. ഡിജിപി രാജേഷ്‌ ധവാന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘമാണ്‌ അന്വേഷണം നടത്തുക.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മന്ത്രിമാരെയും രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ കുറ്റം. മന്ത്രിസഭാംഗങ്ങളെക്കൂടാതെ ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, എംഎല്‍എമാര്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചില്ലെന്ന സോളാര്‍ കമ്മിഷന്‍ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിജിപി എ ഹേമചന്ദ്രന്‍, ഐജി കെ പത്മകുമാര്‍, ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും കേസെടുക്കാനും നിര്‍ദ്ദേശമുണ്ട്‌. കെ.പത്മകുമാറും, കെ ഹരികൃഷ്‌ണനും തെളിവുനശിപ്പിച്ചുവെന്നാണ്‌ കുറ്റം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രനെയും പത്മകുമാറിനെയും സര്‍ക്കാര്‍ വകുപ്പുതല നടപടി സ്വീകരിച്ചു. പൊലീസ്‌ അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍.അജിത്‌കുമാറിനെതിരേയും കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക