Image

പാലക്കാട്‌ ഫെസ്റ്റ് വെള്ളിയാഴ്ച

Published on 13 October, 2017
പാലക്കാട്‌ ഫെസ്റ്റ് വെള്ളിയാഴ്ച


ദുബൈ: “രാഷ്ട്രീയം മനുഷ്യ നന്മക്ക്” എന്ന പ്രമേയത്തില്‍ പാലക്കാട്‌ ജില്ലാ കമ്മിറ്റി നടത്തുന്ന പാലക്കാട്‌ ഫെസ്റ്റ് നാളെ ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അല്‍ ബറാഹ കെ.എം.സി.സി ഗ്രൗണ്ടില്‍ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു പതിറ്റാണ്ടായി ജില്ലയിലെ രാഷ്ട്രീയ , സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സംസ്ഥാന മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി അംഗം സി.എ.എം.എ കരീമിന് സ്നേഹാദരം നല്‍കും. 


കെ.എം.ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.അന്താരാഷ്ട്രതലത്തില്‍ വ്യവസായ വാണിജ്യ രംഗത്തും കാരുണ്യ സാസ്ക്കാരിക മേഖലകളിലും മികവ് തെളിയിച്ച ഡോ: സിദ്ദീഖ് അഹമ്മദിന് പ്രതിഭാ പുരസ്ക്കാരം സമ്മാനിക്കും.യൂത്ത് ബിസിനസ്സ് അവാര്‍ഡ്‌ എം.പി അലികുട്ടിക്കും,കള്‍ച്ചറല്‍ അവാര്‍ഡ്‌ യൂസുഫ് കാരക്കാടിനും നല്‍കും.സര്‍ഗധാര ടീം ഒരുക്കുന്ന ഇശല്‍ സന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടും. പരിപാടിയില്‍ യു.എ.ഇ യിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കെ.എം.സി.സി കേന്ദ്ര സംസ്ഥാന നേതാക്കളും സംബന്ധിക്കും എന്ന് സംഘാടകര്‍ അറിയിച്ചു,  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക