Image

അപ്രിയ സത്യങ്ങള്‍ക്ക്, ഒരന്വേഷണത്തിന്റെ ആമുഖം! (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 13 October, 2017
അപ്രിയ സത്യങ്ങള്‍ക്ക്, ഒരന്വേഷണത്തിന്റെ ആമുഖം! (ലേഖനം: ജയന്‍ വര്‍ഗീസ്)
(പോഷക സമൃദ്ധമായ ഉത്തമാഹാരമാണ് പാല്‍ എന്നാണ് ലോകത്താകമാനമുള്ള കാഴ്ചപ്പാട്. പാല്‍ തരുന്ന മൃഗമായ പശുവിന് മാന്യത കൈവന്നത് അങ്ങിനെയാണ്. യഥാര്‍ത്ഥത്തില്‍ പശു നമുക്ക് പാല്‍ തരികയാണോ ചെയുന്നത്? അല്ല എന്ന് തന്നെയാണ് ഉത്തരം. സ്വന്തം കുഞ്ഞിന് വേണ്ടി പ്രകൃതി അതിനു നല്‍കിയ വരദാനം, ബലാല്‍ക്കാരമായി അതിനെ ബന്ദിയാക്കി പിടിച്ചുകെട്ടി, പീഡിപ്പിച്ചു പിഴിഞ്ഞ് കറന്നു കവര്‍ന്നെടുക്കുകയല്ലേ മനുഷ്യന്‍ ചെയ്യുന്നത്? എന്നിട്ടതിനെ യാതൊരുളുപ്പുമില്ലാതെ 'അമ്മ ' എന്ന് വിളിക്കുകയും ചെയ്യുന്നു? പാല്‍ കവരുന്നത് കൊണ്ട് പശു ' മമ്മി 'യാവുകയാണെങ്കില്‍ മമ്മിമാരുടെ എണ്ണം ഇനിയും കൂട്ടേണ്ടതുണ്ട്. ആട് മമ്മിയും, എരുമ മമ്മിയും, കഴുത മമ്മിയും, ഒട്ടക മമ്മിയുമെല്ലാം നിരനിരയായി പിറകിലുണ്ട്. തീവ്ര ഹിന്ദുത്വ വാദികള്‍ പശുവിന്റെ പേരില്‍ മനുഷ്യനെ കൊന്നൊടുക്കുന്ന വര്‍ത്തമാനാവസ്ഥയില്‍, യഥാര്‍ത്ഥത്തില്‍ മൃഗപ്പാലുകള്‍ മനുഷ്യ ശരീരത്തില്‍ ഗുണമാണോ, ദോഷമാണോ ചെയ്യുന്നത് എന്ന് ഒരന്വേഷണം. പ്രകൃതി ചികിത്സാ ആചാര്യനും,എന്റെ അഭിവന്ദ്യ ഗുരുഭൂതനുമായിരുന്ന യശഃ ശരീരനായ ഡാക്ടര്‍ സി. ആര്‍. ആര്‍ വര്‍മ്മയുടെ പാദാര വിന്ദങ്ങളില്‍ പ്രണമിച്ചു കൊണ്ട്, മൃഗപ്പാലുകള്‍ മനുഷ്യ ശരീരത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റി ഒരു സജീവ ചിന്ത.)

''അമ്മ എനിക്ക് കാച്ചിയ പാല്‍ തരും. അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? ഞാന്‍ അച്ഛനോളം വലുതാവണം. ശരീരത്തിന്റെ വളര്‍ച്ചക്ക് പാല്‍ അത്യാവശ്യമാണ്. അത് കൊണ്ടാണ് അമ്മ കരയുന്നതു!''

മൂന്നോ, നാലോ ദശകങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ െ്രെപമറി പാഠാവലിയില്‍ നിന്നുള്ള ഈ പാഠഭാഗം ഉരുവിട്ട് പഠിക്കുന്ന കുട്ടികളെ നിങ്ങളില്‍ ചിലരെങ്കിലും കണ്ടിരിക്കും. പാലിന്റെ പ്രാധാന്യം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടപ്പോള്‍, കേരളത്തിലെ പട്ടിണിക്കുട്ടികള്‍ക്കും വേണമല്ലോ ഒരു സ്വപ്നാവബോധം എന്ന ധാരണയോടെ, നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്‍മ്മാരുടെ മഹല്‍ സൃഷ്ടിയാവാം ഈ പാല്‍പ്പാഠം?

അരിപ്പൊടി കലക്കിയത് പാലാണന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നമ്മുടെ ദ്രോണരുടെ ചെറുക്കന്‍ അശ്വദ്ധാമാവിനെക്കൊണ്ട് കുടിപ്പിച്ച പറ്റിപ്പ് പണിയില്‍ മനം നൊന്താണല്ലോ നമ്മുടെ ദ്രോണര്‍ ' ഇനി നാല് കാശുണ്ടാക്കിയിട്ടേയുള്ളൂ കാര്യം ' എന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചതും, അതിന്റെ അന്ത്യം മഹാഭാരത യുദ്ധത്തില്‍ കലാശിച്ചതും, മറ്റും, മറ്റുമായ കാര്യങ്ങള്‍?

മഹാഭാരത കാലത്തു പോലും, പാല്‍ ഒരുത്തമ ഭക്ഷണമാണെന്ന് കണക്കാക്കപ്പെട്ടിരുന്നുവെന്നും, അതുകൊണ്ടു തന്നെയാവണം, പാല്‍ എന്ന് കേട്ടതേ ദ്രോണരുടെ ചെക്കന്‍ അരിപ്പൊടി കലക്കിയത് വാങ്ങിക്കുടിച്ചു നാണം കേട്ടത് എന്നും, പാലിന്റെ ആരാധകര്‍ അവകാശ വാദം ഉന്നയിച്ചേക്കാമെങ്കിലും, ആധുനിക ശാസ്ത്രത്തിന്റെ ആളുകള്‍ പരീക്ഷണ നിരീക്ഷണങ്ങളുടെ പിന്‍ബലത്തോടെ പാല്‍ ഒരു സന്പൂര്‍ണ്ണാഹാരമാണ് എന്ന സ്‌റ്റേറ്റ്‌മെന്റ് പുറത്തിറക്കിയപ്പോള്‍ മുതലാണ് ലോക വ്യാപകമായി മൃഗപ്പാലിന് വാന്‍ മാന്യത കൈവന്നത്?

മസ്തിഷ്ക്ക പ്രക്ഷാളനം എന്നത് പണ്ട് കേവലമായ ഒരു വാക്ക് മാത്രം ആയിരുന്നെങ്കില്‍,സമകാലീന സാഹചര്യങ്ങളില്‍ ഇന്ന്, അതൊരു പ്രായോഗിക പരിപാടിയാണ്. ' വെടക്കാക്കി തനിക്കാക്കുക ' എന്ന പൊതു ലക്ഷ്യത്തോടെയാണ് എല്ലാ മാധ്യമങ്ങളും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ സമര്‍ത്ഥമായി ഇത് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പാല്‍ ഉത്തമാഹാരം ആണെന്നും പശു അമ്മയാണെന്നും ( പാലുല്‍പ്പാദകരായ എരുമയോ,ഒട്ടകമോ,ആടോ, കഴുതയോ അമ്മയല്ല പോലും!) പഠിപ്പിക്കുന്നത് പുതിയകാല മസ്തിക്ക പ്രക്ഷാളനമാണ്. സ്വന്തം അമ്മയെ (അമ്മയാണല്ലോ ) മൂക്ക് തുളച്ചു മൂക്കുകയറിട്ടിട്ടാണ്, കുറ്റിയില്‍ കെട്ടി പാലൂറ്റുന്നത് എന്ന നഗ്‌നസത്യം മക്കള്‍ മറക്കുന്നതും മാസ്തിഷ്ക്ക പ്രക്ഷാളനത്തിന്റെ ബലം കൊണ്ട് മാത്രമാണല്ലോ?

സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഓരോ മസ്തിഷ്ക്ക പ്രക്ഷാളനത്തിന് പിന്നിലും ഗുണ ഭോക്താവായ ഒരു യജമാനമുണ്ട്.അത് മതമാവാം, രാക്ഷ്ട്രീയമാവാം, ബിസിനസ് മാഗ്‌നറ്റാവാം, വഴിവിട്ട ശാസ്ത്രമാവാം. തങ്ങളുടെ കുട്ടിക്കുരങ്ങന്റെ അരയില്‍ കെട്ടിയ വള്ളിയില്‍ പിടിച്ചുകൊണ്ടാണ് ഇവര്‍ ' ചാടിക്കളിക്കെടാ കൊച്ചുരാമാ ' എന്ന് പാടുന്നത്. പൊതുസമൂഹത്തിന്റെ അപ്പച്ചട്ടിയില്‍ നിന്ന് കൈയിട്ടു വാരിക്കൊണ്ടാണ് ഇവര്‍ കൊഴുത്തു തടിക്കുന്നത്. പരീക്ഷിക്കപ്പെടുകയും, തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ള സത്യമാണ് ശാസ്ത്രം എന്ന് അതിന്റെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നുണ്ടങ്കിലും, അവരും ഈ പുത്തന്‍ തന്പുരാക്കന്മാരുടെ കൈയാളുകളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു?

എല്ലാം അറിയാമെന്ന് ഭാവിച്ചുകൊണ്ട് ആളുകളിച്ചഹങ്കരിച്ചു നടക്കുന്ന നമ്മുടെ അച്ചായന്മാരും അമ്മായിമാരും ഇതൊന്നും മനസിലാക്കുന്നുമില്ല. അഥവാ മനസിലാക്കിയാല്‍ത്തന്നെ, തങ്ങളുടെ പൊള്ളയായ ധാടി ചോര്‍ന്നേക്കുമോ എന്ന ഭയത്താല്‍ വായ തുറക്കുന്നുമില്ല? 'അനായാസേന മരണം ' എന്ന അന്തിമ ലക്ഷ്യം നേടേണ്ട മനുഷ്യന്‍ രോഗങ്ങളാലും, കഷ്ടപ്പാടുകളാലും, ദാരിദ്ര്യത്താലും, മനോവേദനയാലും ഹൃദയം തകര്‍ന്ന് മരിച്ചു ജീവിച്ചുകൊണ്ടിരിക്കുകയാണ്! അല്‍പ്പം ബോധപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതില്‍ പലതും നമുക്ക് ഒഴിവാക്കാമായിരുന്നുവെന്ന് പില്‍ക്കാലത്തെങ്കിലും പലര്‍ക്കും തിരിച്ചറിവ് ലഭിക്കുമെങ്കിലും, അപ്പോഴേക്കും ' അവളല്‍പ്പം വൈകിപ്പോയി ' എന്ന സിനിമാപ്പേര് പോലെ ഒരു പരുവത്തിലെത്തിയിരിക്കും കാര്യങ്ങള്‍!

വൈദ്യ ശാസ്ത്ര വിശാരദന്മാരും, പൊതു ജനാരോഗ്യത്തിന്റെ പാറാവുകാരും ' സന്പൂര്‍ണ്ണാഹാരം ' എന്ന് വിളിച് ആദരപൂര്‍വം സേവിക്കുന്ന പാലിനെപ്പറ്റിയാവാം ഇന്നത്തെ ചിന്ത?

പാല്‍ ഒരു ഉത്തമാഹാരം ആണോ എന്നാണ് ചോദ്യമെങ്കില്‍ 'അതെ ' എന്ന് തന്നെയാണ് അതിനുള്ള ഉത്തരം. ഓരോ കുഞ്ഞിനും അതിന്റെ അമ്മയുടെ പാല്‍ തന്നെയാണ് ഏറ്റവും ഉത്തമമായ ഭക്ഷണം. ഒന്നുകൂടി വിശദീകരിച്ചാല്‍; ദൈവം സൃഷ്ടിച്ച ഏറ്റവും മനോഹരമായ വസ്തുവാണ് മുലകള്‍. ഓരോ അമ്മയുടെയും മുലക്കാന്പുകളില്‍ നിന്ന് പ്രപഞ്ച രചയിതാവായ ദൈവത്തിന്റെ ദിവ്യ സ്‌നേഹം നറും പാലായി ചുരന്നൊഴുകുകയാണ്! അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്; പശുവില്‍ നിന്ന് പശുക്കുട്ടിയിലേക്ക്; പട്ടിയില്‍ നിന്ന് പട്ടിക്കുട്ടിയിലേക്ക്!

ഈ വരദാനത്തിലൂടെ, ഓരോ ജീവിയുടെയും കുട്ടിയെ പൂര്‍ണ്ണ വളര്‍ച്ചയെത്തിച്ച്, അതിനു അനുവദിക്കപ്പെട്ട ആയുഷ്ക്കാലം നില നിര്‍ത്തുന്നതിനുള്ള ദൈവീക ചിന്താ പദ്ധതിയുടെ പ്രായോഗിക പരിപാടിയാണ് നടപ്പിലാവുന്നത്!

ഇത് തടയുന്നതു പാപമാണ്. ദൈവീക പരിപാടിയുടെ നിഷേധമാകയാല്‍, ദൈവനിഷേധവുമാണ്! ദൈവനിഷേധം കുറ്റമാണ്. കുറ്റത്തിന് ശിക്ഷയുണ്ട് എന്നും, പാപത്തിന്റെ ശന്പളം മരണമാണ് എന്നും കൂട്ടി വായിക്കുന്‌പോള്‍; തങ്ങളുടെ പിഞ്ചോമനകളുടെ ചൊരി വായില്‍ പ്ലാസ്റ്റിക് പാസിഫയറുകള്‍ തിരുകി വച്ചുകൊണ്ട് സ്വന്തം മുലകളുടെ മുഴുപ്പും, തുടുപ്പും മറ്റെന്തിനോ വേണ്ടി മാറ്റി വയ്ക്കുന്ന മോഡേണ്‍ കുലടകളുടെ കൊടും കുറ്റത്തിന്മേല്‍ ശിക്ഷ നടപ്പാക്കാനെത്തുന്ന കരിങ്കാലനായ ആരാച്ചാരല്ലേ ബ്രസ്റ്റ് കാന്‍സര്‍ എന്ന് ചിലരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?

ഇനി, ഒരു ജീവിയുടെ പാല്‍ മറ്റൊരു ജീവിക്ക് പറ്റുമോ? പശുവിന്‍ പാലും, എരുമപ്പാലും മനുഷ്യക്കുട്ടിക്ക് ചേരുമോ? ഇല്ലേയില്ലാ എന്നാണുത്തരം?

തങ്ങളുടെ കുട്ടികളുടെ വയറ്റിലേക്ക് മൃഗപ്പാലുകള്‍ കമിഴ്ത്തി അവനെ അച്ഛനോളം വലുതാവാന്‍ വേണ്ടി കരഞ്ഞു കാത്തിരിക്കുന്ന അമ്മമാരും, അവരെ അതിനായി പ്രസ് െ്രെകബ് ചെയുന്ന മോഡേണ്‍ ശിശു രോഗ വിദഗ്ദ്ധരും, ഇവര്‍ക്കിടയില്‍ കൂട്ടിക്കൊടുപ്പുകാരായി നിന്ന് കമ്മീഷന്‍ പറ്റുന്ന മീഡിയകളും നെറ്റി ചുളിച്ചേക്കുമെങ്കിലും, മൃഗപ്പാലുകള്‍ മനുഷ്യ ശരീരത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കേണ്ടതുണ്ട്?

നമുക്ക് തുടങ്ങാം. "ഏതൊരു ജീവിയും അത് പ്രായപൂര്‍ത്തിയാകുന്ന കാലത്തിന്റെ ഏകദേശം അഞ്ചോ, ആറോ ഇരട്ടിക്കാലം ജീവിച്ചിരിക്കും" എന്ന പ്രകൃതി നിയമത്തില്‍ നിന്ന് തന്നെയാവട്ടെ തുടക്കം.

മനുഷ്യന്‍ പ്രായപൂര്‍ത്തിയാവുന്നത് 16 വയസിലാണ്.സാധാരണ ഭക്ഷണം കഴിച്ചു വളരുന്ന പെണ്‍കുട്ടി ഋതു മതിയാവുന്ന പ്രായം ഇതാണ്. പ്രത്യുല്‍പ്പാദന ശേഷി കൈവരുന്ന ഒരു ജീവിക്ക് ' നീ വളര്‍ച്ചയെത്തിയിരിക്കുന്നു ' എന്ന സര്‍ട്ടിഫിക്കറ്റാണ് ഇതിലൂടെ പ്രകൃതി സമ്മാനിക്കുന്നത്!

16 വയസ് കൊണ്ട് വളര്‍ച്ചയെത്തുന്ന മനുഷ്യക്കുട്ടി സ്വാഭാവികമായും അതിന്റെ അഞ്ചോ, ആരോ ഇരട്ടിക്കാലമായ 80 96 വയസുവരെ ജീവിച്ചിരിക്കുന്നു. നാല് വര്ഷം കൊണ്ട് വളര്‍ച്ചയെത്തുന്ന പശുക്കുട്ടി അതിന്റെ അഞ്ചു ആറ് ഇരട്ടിക്കാലമായ 18 24 വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്നു രണ്ടു വര്ഷം കൊണ്ട് വളര്‍ച്ചയെത്തുന്ന ആട്ടിന്‍കുട്ടി 10 12 വര്‍ഷവും, ഒരു വര്ഷം കൊണ്ട് വളര്‍ച്ചയെത്തുന്ന കോഴിക്കുഞ് 5 6 വര്‍ഷവും ജീവിച്ചിരിക്കുന്നു എന്ന് കാണാം.

ഓരോ ജീവിയുടെയും അമ്മപ്പാലില്‍ അഥവാ അമ്മച്ചൂടില്‍ വ്യവസ്ഥാപിതമായ അതിന്റെ ആയൂഷ് ചക്രം പൂര്‍ത്തിയാക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങള്‍ പ്രകൃതി നിര്‍മ്മിച്ചൊരുക്കി ചേര്‍ത്തിട്ടുണ്ട്. സ്ത്രീയുടെ മുലപ്പാലില്‍ 16 ദീര്‍ഘ വര്‍ഷങ്ങള്‍ കൊണ്ട് കുഞ്ഞിനെ വളര്‍ച്ചയെത്തിച്ച്, 80 96 വര്‍ഷങ്ങള്‍ വരെ ആയുസെത്തിക്കുന്നതിനുള്ള സൗമ്യ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്‌പോള്‍, ആധുനിക ശാസ്ത്രം അമൃതെന്ന് വിളിക്കുന്ന പശുവിന്‍ പാലില്‍, 4 വര്ഷം കൊണ്ട് കുട്ടിയെ വളര്‍ച്ചയെത്തിക്കുന്നതിനും, 20 24 വര്‍ഷങ്ങള്‍ക്കുള്ളില്‍ കഥ കഴിക്കുന്നതുനുമുള്ള ത്വരിത തീവ്ര ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

സൗമ്യമായി വളര്‍ന്ന് ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട മനുഷ്യക്കുഞ്ഞിന്, ത്വരിതമായി വളര്‍ന്ന് പെട്ടന്നവസാനിക്കേണ്ട പശുക്കുട്ടിയുടെ ആഹാരം കിട്ടുന്‌പോള്‍ ശരീരത്തിലുണ്ടാവുന്ന താളപ്പിഴ മനസിലാക്കുവാന്‍ വലിയ വൈദ്യ ശാസ്ത്രമൊന്നും പഠിക്കേണ്ടതില്ലാ, സാമാന്യ വിവരം മാത്രം മതി അതുണ്ടായിരിക്കണമെന്ന് മാത്രം!

കുട്ടി മുട്ടിത്തടി പോലെ കൊഴുത്തു തടിക്കുന്നു. മൃഗപ്പാളിലെ ഗുരുപോഷകങ്ങള്‍ കൈകാര്യം ചെയ്‌യാനാവാതെ ഇളം വൃക്കകള്‍ തകരാറിലാവുന്നു; 10 12 വയസാവുന്നതേ പ്രായപൂര്‍ത്തി ലക്ഷണങ്ങള്‍ കാണിക്കുന്നു; അവയവങ്ങള്‍ മൃഗത്തിന്റേതു പോലെ വന്യമായി വളരുന്നു; ബുദ്ധി വളര്‍ച്ച മൃഗ നിലവാരത്തിലേക്ക് താഴുന്നു; ലൈംഗിക ത്വര മൃഗീയമായി ഉണരുന്നു; മുപ്പതിന് മുന്‍പ് തലമുടി നരയ്ക്കുന്നു; സ്വാഭാവിക കാഴ്ച നഷ്ടപ്പെട്ട് കണ്ണടകളിലൂടെ കാണുന്നു; തൊലി മിനുപ്പില്‍ ജര ബാധിക്കുന്നു; അകാല വാര്‍ദ്ധക്യം വന്നു ചേരുന്നു; 60 കളില്‍ എത്തുന്നതോടെ മരിക്കുന്നു!

എല്ലാറ്റിലുമുപരി, മനുഷ്യനില്‍ മാത്രമായി ദൈവം കൊളുത്തി വച്ച സൗന്ദര്യബോധം മുരടിക്കുന്നു; കലയും,സാഹിത്യവും കാണാക്കനിയാവുന്നു; കാളകള്‍ കവിത പാടി കേള്‍ക്കാത്തതുപോലെ തന്നെ!

ലോക വ്യാപകമായി ഉല്‍പ്പാദിക്കപ്പെടുന്ന ലക്ഷോപലക്ഷം ടണ്‍ മൃഗപ്പാല്‍ ഉപയോഗം ഒറ്റയടിക്ക് അവസാനിപ്പിക്കണമെന്നല്ലാ ഇവിടെ അര്‍ത്ഥമാക്കുന്നത്. വര്ഷങ്ങളായി നമ്മുടെ ധാരണകളില്‍ ഇടം നേടാനാവാതെ പോയ ചില അപ്രിയ സത്യങ്ങള്‍ കൂടിയുണ്ട് എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നതിനാലാണ് ഇതെഴുതുന്നത്.

അനന്തവും, അജ്ഞാതവും, അഗമ്യവും, അനിഷേധ്യവുമായ ദൈവീകതയുടെ വിശാല കാന്‍വാസാണ് കാലവും, പ്രകൃതിയും. ഇവയുടെ സൗമ്യ താളത്തില്‍ ഇവിടെ ജീവന്‍ ഉരുത്തിരിഞ്ഞു നില നില്‍ക്കുന്നു! ഈ താളബോധം ഉള്‍ക്കൊണ്ട് മറ്റുള്ള ജീവി വര്‍ഗ്ഗങ്ങള്‍ സുഖമായി ജീവിച്ച് തങ്ങളുടെ ആയുഷ്ചക്രം പൂര്‍ത്തിയാക്കുന്‌പോള്‍, തെളിയിക്കപ്പെട്ട സത്യം എന്ന് സ്വയം കൊട്ടി ഘോഷിക്കപ്പെടുന്ന ശാസ്ത്രം പോലും മനുഷ്യനെ ഇതിനനുവദിക്കുന്നില്ല. മസ്തിഷ്ക്ക പ്രക്ഷാളനത്തിനു വിധേയനാക്കപ്പെടുന്ന അവന്‍ മുഖപ്പട്ട കെട്ടിയ കുതിരയെപ്പോലെ ഓടുകയാണ്; എങ്ങോട്ടെന്നറിയാതെ, എന്തിനെന്നറിയാതെ??
Join WhatsApp News
keraleeyan 2017-10-13 23:37:57
പശു ചെയ്യുന്ന എല്ലാ കാര്യവും എരുമ ചെയുന്നുണ്ട്. എരുമക്കു നിറം കറുപ്പ്. ഭംഗി കുറവ്. അപ്പോൾ താണ ജാതി! ഒരളവു വരെ ആടും. എന്നിട്ടു പശുവിനു മത്രം എന്താണു പ്രത്യേകത? കേരളത്തില്‍ പശുമാംസം കഴിക്കാത്തവര്‍ ബ്രാഹ്മണര്‍ ഒഴിച്ച് ആരാണുള്ളത്?
ഉത്തരേന്ത്യയില്‍ താണ ജാതിക്കാര്‍ പശുമാംസം കഴിക്കും. ഗുജറാത്താണു ഏക അപവാദം. അതു കൊണ്ടെന്ത്? എല്ലാം ആരോഗ്യം കുറഞ്ഞവര്‍. സൈന്യത്തില്‍ ഗുജറാത്ത് റെജിമന്റ് ഉണ്ടോ എന്നു അന്വേഷിച്ചു നോക്ക്.
ഏതായാലും വിദ്യാധരന്‍ സവര്‍ണന്‍ ആണെന്നു വ്യക്തമായി 

വിദ്യാധരൻ 2017-10-13 23:21:50
നാലടി പൊക്കമുള്ള മലയാളിയുടെ മക്കൾക്ക് ആറടി പൊക്കവും, ഇരുനൂറ്റി അൻപത് പൗണ്ടും കാണാൻവയ്യാത്ത ഒരു പൊടി  മസ്തിഷ്ക്കവും .  പശുവിനു ഹോർമോൺ കുത്തിക്കേറ്റി പാലാഴി സൃഷ്ടിച്ചു രാവിലെ വൈകിട്ടും അതുകുടിപ്പിച്ചു അവന്റെ അന്തർഭാഗത്ത് വിസ്ഫോടനം നടക്കുന്നു. അത് നാലുവശത്തേക്കും സീമകൾ ഇല്ലാതെ വളരുന്നു. ഇടിപ്പ് കണ്ടാൽ തോന്നും പെണ്ണാണെന്ന്. നടപ്പ് കണ്ടാൽ തോന്നും ഗേ ആണെന്ന് 
 
അതസലളിത തനുകാന്തിസുര
       സുന്ദരി രപിജയന്തി മൻ 
മഥ  മഹാവീര വൈജയന്തി
       നിഖിലയുവജനമാനാംസി 
മതയന്തി ദമയന്തി ...........    

എന്ന് പറഞ്ഞതുപോലെ   മുന്നിൽ പന്തൊക്കും  മുലയും പിന്നിൽ   ലോകത്തിലുള്ള ചെറുപ്പക്കാരുടെ മനസ്സിളക്കി മതായാനയെപ്പോലെ നിതംബവും കുലുക്കി പോകുന്ന പെൺമക്കളും ....കാമധേനു കനിഞ്ഞു നൽകുന്ന വെണ്ണയും പാലും ചീസും എല്ലാം അടിച്ചു കൊഴുത്തു   നടക്കുകയല്ലേ.  കൂടാതെ പശുമാതാവിനെ റോ, മീഡിയം , വെൽ ഡൺ ആക്കി അടിച്ചു ചീർത്ത്  ഒരു പോക്കും .....

നാട്ടിലായിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഏതെങ്കിലും പശുമാതാവിന് വേണ്ടിയുള്ള ബലിയാകുമായിരുന്നു .  

ഞങ്ങൾക്ക് വേണ്ട പാലും വെണ്ണയും ചീസും 
കൂടാതെ ബീഫ് കറിയും സ്റ്റേക്കും തന്നു കാക്കും 
അൻപുള്ള ഗോക്കളെ നിങ്ങൾക്ക് കൂപ്പ് കയ്യ് 
നിങ്ങൾ നൽകും ചാണകത്താൽ കൃഷിക്കാർ 
ചേനയും ചേമ്പും കാച്ചിലും കിഴങ്ങും 
വള്ളിപ്പടർപ്പിൽ വളരും കൈപ്പ വല്ലിയും പടവലും 
കൃഷി ചെയത് ആരോഗ്യവാന്മാരായി കഴിയുന്നിവിടെ 
ഇതിൽപ്പരം നന്മ ഞങ്ങൾക്കെന്തു വേണം പ്രണാമം 
വണങ്ങുന്നു ഗോയമാതാവേ  നിന്നെ വീണ്ടും ഞങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക